ദാ ഇങ്ങനെയൊരു മുഖം കൂടിയുണ്ട് അമേരിക്കയ്ക്ക്
Sunday, September 11, 2016 2:08 AM IST
മാനംമുട്ടുന്ന കെട്ടിടങ്ങളും ശ്വാസം മുട്ടിക്കുന്ന വിധം തിരക്കേറിയ നഗരങ്ങളും മാത്രമല്ല അമേരിക്കയെന്ന രാജ്യം. അധികമാരും കാണാത്ത, മലിനമാക്കാത്ത മനോഹര സ്‌ഥലങ്ങളും ഇവിടെയുണ്്ട്. ഇത്തരം സ്‌ഥലങ്ങൾ കണ്്ടെത്താനും ഭംഗിയുള്ള ചിത്രങ്ങളുടെ രൂപത്തിൽ അവയെ ലോകത്തിനു കാട്ടിക്കൊടുക്കാനുമായി ഡേവിഡ് സ്വിൻഡ്ലർ എന്ന പ്രഫഷണൽ ഫോട്ടോഗ്രാഫർ ഒരു യാത്ര നടത്തി. യുഎസിലെ യൂറ്റാ സംസ്‌ഥാനത്തു ആക്ഷൻ ഫോട്ടോ ടൂർസ് എന്ന സ്റ്റുഡിയോ നടത്തിവരികയാണു 37കാരനായ ഡേവിഡ്. ഗ്രാൻഡ് കൻയോൺ, വെർമിലിയൺ ക്ലിഫ്സ്, അരിസോണ, സയോൺ നാഷണൽ പാർക്ക് എന്നീ പ്രദേശങ്ങളാണു ഇദ്ദേഹം ഇതിനായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തത്.

ഇതുകൊണ്്ടും തീർന്നില്ല. അരിസോണയിലെ പേജ് എന്ന പട്ടണത്തിലെ സൂര്യാസ്തമനം, കെയ്ൻവില്ലെ ബാഡ്ലാൻഡ്സിലെ പ്രഭാതദൃശ്യം, പാറക്കെട്ടുകൾക്കു മേൽ പ്രകൃതി തീർത്ത കലാരൂപമെന്നു വിശേഷിപ്പിക്കാവുന്ന ഇൻച്വേം ആർച്ച്, സയോൺ നാഷണൽ പാർക്കിലെ പാറക്കെട്ടിനു മുകളിലെ ഒരു രാത്രിദൃശ്യം, കാൻയൺലാൻഡ് നാഷണൽ പാർക്കിലെ മഞ്ഞുകാലക്കാഴ്ച എന്നിങ്ങനെ രസകരമായ സംഗതികൾ ക്യാമറയിൽ പകർത്തിയതിനു ശേഷമാണു ഡേവിഡ് തിരികെയെത്തിയത്. ചിത്രങ്ങൾ കാണാം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.