മകനെപ്പോലെ ഒരു ഗോറില്ല; പിരിഞ്ഞിരിക്കാനാവില്ല ഇവനെ
Sunday, September 11, 2016 2:40 AM IST
ഫ്രഞ്ച് ദമ്പതിമാരായ പിയറും എലൈനും കഴിഞ്ഞ 13 വർഷങ്ങളായി ഒന്നു കറങ്ങാൻ പോയിട്ട്. സിനിമാ തിയറ്ററിലോ പുറത്തു ഡിന്നർ കഴിക്കാനോ പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ, ഡിജിറ്റിനെ വീട്ടിൽ തനിച്ചാക്കിയിട്ടു പോകാൻ പറ്റാത്തതു കൊണ്്ടാണിത്. ഇവർ ഓമനിച്ചു വളർത്തുന്ന ഗൊറില്ലയാണ് ഡിജിറ്റ്. കണ്്ടാൽ ആജാനബാഹുവാണെങ്കിലും പഞ്ചപാവമാണ് ഡിജിറ്റെന്നു ഇവർ പറയുന്നു.

എന്നും രാത്രി പിയറിന്റെയും എലൈനിന്റെയും നടുവിൽ ഒരേ മെത്തയിലാണ് അവൻ ഉറങ്ങാറുള്ളത്. കുട്ടികളില്ലാത്തതിനാൽ ഒരു കുട്ടിയെ ദത്തെടുക്കാൻ ഇവർക്ക് ആലോചനയുണ്്ടായിരുന്നു. പക്ഷേ, അക്കാലത്താണു ഉപേക്ഷിക്കപ്പെട്ട നിലയിൽ വഴിയിൽ കിടന്നൊരു ഗൊറില്ലക്കുഞ്ഞിനെ കിട്ടിയത്.

പിന്നീട് അതിനെ സ്വന്തം കുട്ടിയെപോലെ വളർത്തുകയായിരുന്നു ഇവർ. പക്ഷേ, എന്തുകൊണ്്ടാണ് ഇവർ വീടിനു വെളിയിലിറങ്ങാത്തതെന്നു പലരും ചോദിക്കാറുണ്്ട്. തനിച്ചായാൽ ഡിജിറ്റ് വീടിനുള്ളിൽ അക്രമം കാട്ടും എന്നാണു അവരൊക്കെ ധരിച്ചു വച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ അവനെ ഏതെങ്കിലും മുറിയിൽ പൂട്ടിയിട്ടാൽ പോരേ എന്നും അവർ ചോദിക്കുന്നു.

എന്നാൽ, ഇതൊന്നുമല്ല കാര്യം എന്നു എലൈൻ വ്യക്‌തമാക്കുന്നു. ഡിജിറ്റ് പ്രശ്നക്കാരനല്ലെന്നു മാത്രമല്ല വളരെ അച്ചടക്കമുള്ളവനുമാണ്. തങ്ങൾ പുറത്തുപോകുമ്പോൾ ഡിജിറ്റിന് വലിയ വിഷമമാകും. അല്പസമയം പോലും തങ്ങളെ പിരിഞ്ഞിരിക്കാൻ അവൻ ശീലിച്ചിട്ടില്ല. അതുകൊണ്്ടാണു എങ്ങോട്ടും പോകാത്തതെന്നു ഈ അമ്മ പറയുന്നു. ഈ വ്യത്യസ്ത സന്തുഷ്‌ട കുടുംബത്തിന്റെ ചിത്രങ്ങൾ ഒന്നു കണ്്ടു നോക്കൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.