മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഇളയദളപതി
Monday, September 12, 2016 11:09 PM IST
മലയാളികൾക്ക് തമിഴ് സൂപ്പർ താരം വിജയ് ഓണാശംസകൾ നേർന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇളയദളപതി ആശംസ അറിയിച്ചത്. സന്തോഷവും ആരോഗ്യവും സമ്പത്തമുള്ള ഓണമാകട്ടെ എന്നാണ് താരത്തിന്റെ ആശംസ.

കേരളത്തിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റെ ചിത്രങ്ങൾക്ക് മലയാളത്തിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കാറുമുണ്ട്. ഓണത്തിന് വിജയ് ചിത്രം തീയറ്ററുകളിൽ ഇല്ലെങ്കിലും തമിഴ് സാന്നിധ്യമായി വിക്രത്തിന്റെ ‘ഇരുമുഖൻ’ പ്രദർശനത്തിനുണ്ട്. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്.

തെന്നിന്ത്യൻ നായിക അനുഷ്ക ഷെട്ടിയും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിൽ അത്തപ്പൂക്കളം ഇടുന്ന ചിത്രത്തോടൊപ്പമാണ് താരത്തിന്റെ ആശംസ. കേരളത്തിൽ ഒരുപാട് ആരാധകരുള്ള താരമാണ് അനുഷ്കയും.

<ശാഴ െൃര=/ഢശൃമഹ/കാമഴലെ/അിൗവെസമബടവലേ്യേബ091316.ഷുഴ മഹശഴി=ഹലളേ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.