ജയസൂര്യയുടെ സഹോദരി വിവാഹിതയായി
Wednesday, September 14, 2016 4:01 AM IST
നടിയും യുവനടൻ ജയസൂര്യയുടെ ഭാര്യാസഹോദരിയുമായ ശരണ്യ മേനോൻ വിവാഹിതയായി. സിംഗപ്പൂരിൽ കെമിക്കൽ എൻജിനിയർ ആയ, കണ്ണൂർ പയ്യന്നൂർ സ്വദേശി സനൂപ് നമ്പ്യാർ ആണ് വരൻ. ജയസൂര്യ നായകനായ ‘പ്രേതം‘ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അരങ്ങേറ്റം കുറിച്ചത്.

വിവാഹ ചടങ്ങിൽ താരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, സിദ്ധിഖ്, ടോവിനോ തോമസ്, സൈജു കുറുപ്പ്, സുനിൽ സുഖദ, നീരജ് മാധവ്, വിജയ് ബാബു, സാന്ദ്രാ തോമസ്, സുരേഷ് കൃഷ്ണ , നമിത പ്രമോദ്, ഹണി റോസ്, ശിവദ, പ്രിയങ്ക, കെപിഎസി ലളിത, പൊന്നമ്മ ബാബു, ജോമോൾ, ഗൗതമി, പേളി മാണി തുടങ്ങിയവരും, സംവിധായകരായ കമൽ, സിദ്ധിഖ്, രഞ്ജിത് ശങ്കർ, ഷാഫി, ലിജോ ജോസ് പെല്ലിശേരി, സിദ്ധാർഥ് ഭരതൻ, സുജിത് വാസുദേവൻ, മധുപാൽ, വിനീത് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും വധൂവരന്മാർക്ക് ആശംസ നേർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.