ജ്യോതികയെ ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിച്ച് സൂര്യ; ചിത്രങ്ങൾ വൈറൽ
Wednesday, September 14, 2016 10:34 PM IST
കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ് ഒരു താരദമ്പതികളുടെ ചിത്രം. തമിഴ് സൂപ്പർ താരം സൂര്യ ഭാര്യ ജ്യോതികയെ ബുള്ളറ്റ് ഓടിക്കാൻ പരിശീലിപ്പിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചെന്നൈ ബസന്ത് നഗർ ബീച്ചിനു സമീപമുള്ള റോഡിലാണ് പരിശീലനം.

അതേസമയം, ഇരുവരും തമാശയ്ക്ക് ചെയ്തതാണെന്നും, അല്ല ജ്യോതികയുടെ അടുത്ത ചിത്രത്തിനു വേണ്ടിയുള്ള പരിശീലനമാണിതെന്നും റിപ്പോർട്ടുകളുണ്ട്. സൂര്യയുമായുള്ള വിവാഹത്തോടെ സിനിമ വിട്ട ജ്യോതിക അടുത്തിടെ റോഷൻ ആൻഡ്രൂസിന്റെ ‘ഹൗ ഓൾഡ് ആർ യു’വിന്റെ തമിഴ് പതിപ്പായ ‘36 വയതിനിലെ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.