പ്രിയദർശനും ലിസിയും വഴിപിരിഞ്ഞു
Friday, September 16, 2016 12:17 AM IST
മലയാള സിനിമാ രംഗത്തെ ഒരു താരജോഡികൾ കൂടി വഴിപിരിഞ്ഞു. ലിസി–പ്രിയദർശൻ ദമ്പതികളാണ് വിവാഹമോചനം നേടിയത്. ചെന്നൈ കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. ഇരുവരും സംയുക്‌തമായി നൽകിയ ഹർജിയിലാണ് വിധി. ഏറെക്കാലമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.

എൺപതുകളിൽ പ്രിയദർശൻ ചിത്രങ്ങളിലെ സ്‌ഥിരം നായികാ സാന്നിധ്യമായിരുന്നു ലിസി. ഏറെക്കാലം നീണ്ട പ്രണയത്തിനു ശേഷം 1990 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ചെന്നൈയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014ൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചവിവരം മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്. രണ്ടുപേരെയും ഒന്നിപ്പിക്കാൻ സുഹൃത്തുക്കളായ കമൽഹാസനും മോഹൻലാലുമടക്കമുള്ളവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മക്കളായ കല്ല്യാണിയും സിദ്ധാർഥും വിദേശത്താണ്.

നേരത്തെ കുടുംബകലഹം ചൂണ്ടിക്കാട്ടി പ്രിയദർശനെതിരെ ലിസി ചെന്നൈ എഗ്മൂറിലെ മജിസ്ട്രേറ്റ് കോടതിയിലും ലിസിക്കെതിരെ പ്രിയദർശൻ മദ്രാസ് ഹൈക്കോടതിയിലും കേസ് നൽകിയിരുന്നു. ഇവർതമ്മിലുണ്ടായിരുന്ന സ്വത്ത് തർക്കത്തിൽ ഹൈക്കോടതി തീർപ്പ് കൽപിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.