ഐശ്വര്യ ഇനി ദുൽഖറിന്റെ നായിക
Wednesday, September 21, 2016 3:29 AM IST
കാക്കമുട്ടൈ, ധർമദുരൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ഐശ്വര്യ രാജേഷ് മലയാളത്തിലേക്ക്. സത്യൻ അന്തിക്കാടിന്റെ ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങളിലാണ് ഐശ്വര്യയെത്തുന്നത്. തമിഴ്നടൻ മനോബാലയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

ട്വിറ്റർ അക്കൗണ്ടിലൂടെ ഐശ്വര്യ തന്നെയാണിക്കാര്യം അറിയിച്ചത്. ദുൽഖറിനും മുകേഷിനുമൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചു. ഇക്ബാൽ കുറ്റിപ്പുറം രചന നിർവഹിക്കുന്ന ചിത്രത്തിൽ ധനികനായ ഒരു വ്യവസായിയുടെ മകനായാണു ദുൽഖറെത്തുന്നത്. വിൻസന്റ് എന്ന വ്യവസായിയുടെയും കുടുംബത്തിന്റെയും കഥപറയുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. ചിത്രത്തിൽ വിൻസന്റായി എത്തുന്നതു മുകേഷാണ്. ചിത്രത്തിന്റെ ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.