‘ഇന്ത്യയെ ഉറങ്ങുമ്പോൾ ആക്രമിക്കാൻ മാത്രമേ ഭീകരർക്കു കഴിയൂ’
Wednesday, September 21, 2016 4:51 AM IST
ഉറിയിലെ ഭീകരാക്രമണത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. തന്റെ ബ്ലോഗിലൂടെയാണ് താരം വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യയെ ഉറങ്ങുമ്പോൾ ആക്രമിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാലാണ് ഭീകരർ ഉറിയിൽ ആക്രമണം നടത്തിയത് എന്ന് മോഹൻലാൽ പറയുന്നു. ഏതു ഭീകരപ്രവർത്തനവും ലജ്‌ജാകരമാണ്. ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുക എന്നത് ഭീരുത്വത്തിന്റെ അങ്ങേയറ്റമാണ് എന്ന് വ്യാസമഹാഭാരതം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ ഉണർന്നാൽ ലോകം തലകുനിക്കും എന്നത് ചരിത്രസത്യമാണെന്നും മോഹൻലാൽ ബ്ലോഗിൽ കുറിക്കുന്നു. തന്റെ ജീവിതത്തിൽ നിന്ന് ഒരാൾ അടർന്നുപോതുപോലെയാണ് ഉറിയിലെ സൈനികരുടെ മരണം വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സൈനികസേവനം അവരുടെ ജോലിയല്ലേ എന്നു ചോദിക്കുന്നവരെ ചാരുകസേര ബുദ്ധിജീവികൾ എന്നും താരം വിശേഷിപ്പിക്കുന്നു. പ്രതിരോധിക്കേണ്ട സമയത്ത് പ്രതിരോധിക്കുകയും തിരിച്ചടിക്കേണ്ട സമയത്ത് തിരിച്ചടിക്കുകയും വേണമെന്നും അതിനായി രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സ്വന്തം പാളയത്തിൽ അഭിപ്രായവ്യത്യാസങ്ങളുമായി ഒരു രാജ്യത്തിനും പോർമുഖത്ത് നിൽക്കാൻ കഴിയില്ലെന്നും ശത്രു ശത്രു തന്നെയാണെന്ന് ആദ്യം തിരിച്ചറിയണമെന്നും മോഹൻലാൽ പറയുന്നു.

മോഹൻലാലിന്റെ ബ്ലോഗിന്റെ പൂർണരൂപം:






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.