പ്രായം ഒന്നരവയസ്; പക്ഷേ ബുദ്ധി പരീക്ഷിക്കാൻ നിൽക്കേണ്ടണ്ട
Thursday, September 22, 2016 12:23 AM IST
ഇരുപത്തിയാറ് രാജ്യങ്ങളുടെ കറൻസികൾ, ഏഴു ലോകാദ്ഭുതങ്ങൾ, അവ നിൽക്കുന്ന രാജ്യങ്ങൾ, മൃഗങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽനിന്ന് മറാത്തിയിലേക്ക് തർജമ ചെയ്യുക തുടങ്ങിയവയൊക്കെ അദ്വിക ബാലെയ്ക്ക് മനഃപാഠമാണ്. ഒരു മുതിർന്ന ആളെക്കുറിച്ചാണ് പറയുന്നതെന്നു കരുതാൻ വരട്ടെ. 18 മാസം പ്രായമുള്ള കുഞ്ഞിന്റെ വിനോദങ്ങളിൽ ഉൾപ്പെട്ടതാണ് ഇതൊക്കെ.

കഴിഞ്ഞ മാസമാണു തന്റെ മകൾ സംസാരിക്കാൻ തുടങ്ങിയതെന്ന് മാതാവ് ആശാവരി ബാലെയ്ക്കു വിശ്വസിക്കാൻ കഴിയുന്നില്ല. അത്രയ്ക്ക് വായാടിയാണ് അദ്വിക. ആറു മാസം പ്രായമുള്ളപ്പോൾ മുതൽ കുഞ്ഞിനെ ആശാവരി പുസ്തകങ്ങൾ വായിച്ചു കേൾപ്പിച്ചിരുന്നു. മുട്ടിലിഴയാൻ തുടങ്ങിയപ്പോൾ മുതൽ അക്ഷരമാല, പഴങ്ങൾ, മൃഗങ്ങൾ എന്നിവയുടെ ചിത്രങ്ങൾ കാണിച്ചിരുന്നു. എട്ടു മാസം പ്രായമായപ്പോൾ രാജ്യങ്ങളെക്കുറിച്ചും അവയുടെ കറൻസികളെക്കുറിച്ചും ലോകാദ്ഭുതങ്ങളെക്കുറിച്ചും പറഞ്ഞു നല്കിയെന്ന് പിതാവ് സാഗർ പറയുന്നു.

രാജ്യത്തെ ഒരു മാധ്യമം നേരിട്ടു നടത്തിയ അഭിമുഖത്തിൽ പ്രത്യേകം തയാറാക്കിയ 100 ചോദ്യങ്ങൾ അദ്വികയോടു ചോദിക്കുകയുണ്ടായി. വളരെവേഗം മറുപടി പറഞ്ഞ അവൾക്ക് രണ്ട് ചോദ്യങ്ങളുടെ ഉത്തരം മാത്രമാണ് തെറ്റിപ്പോയത്. പുസ്തകങ്ങളും പഠിക്കാനുള്ള ശ്രമവുമാണ് അദ്വികയുടെ ഇഷ്‌ടമേഖലയെന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. അതെ അറിവുകൾ നേടാനുള്ള അടങ്ങാത്ത ആഗ്രഹം. അതാണ് അദ്വിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.