’പലനാളായി...’ ഒപ്പത്തിലെ പഞ്ചാബിഗാനം കാണാം
Friday, September 23, 2016 4:23 AM IST
മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ ഒപ്പത്തിലെ ഗാനങ്ങൾക്ക് പ്രിയമേറുകയാണ്. ചിത്രം തീയറ്ററിലെത്തുന്നതിനു മുമ്പേ ഗാനങ്ങൾ ഹിറ്റായിരുന്നു. മിനുങ്ങും മിന്നാമിനുങ്ങേ, ചിന്നമ്മ എന്നീ ഗാനങ്ങൾ യൂട്യൂബിൽ തരംഗമായി മാറിയിരിക്കവേ ചിത്രത്തിലെ മൂന്നാമത്തെ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. പലനാളായി എന്നു തുടങ്ങുന്ന ഗാനം പഞ്ചാബി ശൈലിയിലുള്ളതാണ്.

ജിം, ബിബി, എൽദോസ്, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ’ഫോർ മ്യൂസിക്’ ആണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഡോ. മധു വാസുദേവൻ, ബി.കെ. ഹരിനാരായണൻ, ഷാരോൺ ജോസഫ് എന്നിവരുടേതാണ് വരികൾ. എം.ജി. ശ്രീകുമാർ, നജീം അർഷാദ്, ശ്രേയ ജയദീപ്, ഹരിത ബാലകൃഷ്ണൻ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

മോഹൻലാൽ മുഴുനീള അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുന്ന െരകെം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഒപ്പം. പുതുമുഖ എഴുത്തുകാരനായ ഗോവിന്ദിന്റെ കഥയ്ക്ക് പ്രിയദർശൻ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ചന്ദ്രലേഖയ്ക്കു ശേഷം പ്രിയദർശൻ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മോഹൻലാലിനൊപ്പം നെടുമുടി വേണു, ബാലതാരമായ മീനാക്ഷി, വിമല രാമൻ, അനുമോൾ എന്നിവരും ഒപ്പത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
https://www.youtube.com/embed/E1Ja7IxXYz4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.