ഒടുവിൽ വന്യമൃഗങ്ങൾ ഇല്ലാതാകും!
Sunday, September 25, 2016 1:03 AM IST
വന്യമൃഗങ്ങൾ അവസാനിക്കും! വർധിച്ചുവരുന്ന നഗരവത്കരണവും വനനശീകരണവും വന്യമൃഗങ്ങളുടെ ആവാസവ്യവസ്‌ഥയെയും ജീവനെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോകത്താകെ 64,000 ഇനം വന്യമൃഗങ്ങൾ ഇപ്പോൾ കാണാമറയത്താണ്. 2010 മുതൽ 2014 വരെയുള്ള നിരീക്ഷണങ്ങളിൽനിന്നാണ് ഇത്രയധികം മൃഗങ്ങളെ കാണാതാകുന്നത്. വംശനാശഭീഷണിയുടെ സമീപം എത്തിയവയും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ബാക്കിയുള്ളവ മറ്റു സ്‌ഥലങ്ങളിലേക്ക് മാറി താമസിച്ചതാകാമെന്നാണ് നിഗമനം.

യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡ് വൈൽഡ്ലൈഫ് കൺസർവേഷൻ റിസേർച്ച് യൂണിറ്റ്, വേൾഡ് ആനിമൽ പ്രൊട്ടക്ഷൻ എന്നിവ സംയുക്‌തമായി നടത്തിയ ഗവേഷണഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഗവേഷണസംഘവുമായി സഹകരിച്ച് ലോകത്തുള്ള രാജ്യങ്ങളിൽ 30 ശതമാനം മാത്രമേ വിവരങ്ങൾ കൈമാറിയുള്ളൂ. അതിനാൽത്തന്നെ പട്ടികയുടെ വലുപ്പം പ്രവചനാതീതമാണെന്ന് സംഘം പറയുന്നുണ്ട്. ഏതായാലും പരിസ്‌ഥിതിയെ മറന്നുള്ള മനുഷ്യന്റെ പ്രവർത്തനങ്ങൾ നിരവധി മൃഗങ്ങളുടെ വംശംതന്നെ ഇല്ലാതാക്കിയേക്കാം. വരുംതലമുറയ്ക്ക് മൃഗശാലകളിലോ ചിത്രങ്ങളിലൂടെയോ മൃഗങ്ങളെ അറിയേണ്ട കാലം ഒരുപക്ഷേ വിദൂരമല്ല!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.