എന്താണാവോ കവി ഉദ്ദേശിച്ചത്; ടീസർ കണ്ടുനോക്കൂ
Sunday, September 25, 2016 2:28 AM IST
അനുരാഗ കരിക്കിൻവെള്ളം എന്ന വിജയചിത്രത്തിനു ശേഷം ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന കവി ഉദ്ദേശിച്ചത് എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. 36 സെക്കൻഡ് നീളുന്ന ടീസർ ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

നവാഗതരായ തോമസ്– ലിജു തോമസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ നരേയ്നും ഒരു പ്രധാന വേഷത്തിലെത്തുന്നു. മലയോര ഗ്രാമപശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയിൽ മിന്നൽ സൈമൺ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. ആസിഫ് അലി കാവാലം ബിജു എന്ന കഥാപാത്രത്തെയും നരേയ്ൻ വട്ടമ്പറമ്പിൽ ബോസ്കോ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള ആദംസം വേൾഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിൽ നായിക. സൈജു കുറുപ്പ്, സുനിൽ സുഖദ, മനോജ് ഗിന്നസ്, ലെന, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. തോമസുകുട്ടി, മാർട്ടിൻ ഡ്യൂറോ എന്നിവർ തിരക്കഥയൊരുക്കിയിരിക്കുന്നു. റഫീഖ് അഹമ്മദിന്റെയും അനിൽ പനച്ചൂരാന്റെയും വരികൾക്ക് വിനു തോമസ്, ജേക്ക്സ്, ബിജോയ് എന്നിവരാണ് സംഗീതം നല്കിയിരിക്കുന്നത്. ഒക്ടോബർ എട്ടിന് മോഹൻലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനുമൊപ്പം കവി ഉദ്ദേശിച്ചത് റിലീസ് ചെയ്യും.
https://www.youtube.com/embed/Fuh0JBlDVfE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.