മുംബൈയിൽ തീകെടുത്താൻ ഇനി റോബോട്ടുകൾ എത്തും
Monday, September 26, 2016 12:47 AM IST
ഇപ്പോഴുള്ള തീരുമാനമനുസരിച്ച് മുന്നോട്ടുപോയാൽ ഇത് യാഥാർഥ്യമായേക്കും. ഈ വർഷം അവസാനത്തോടെ മുംബൈ ഫയർഫോഴ്സിലേക്ക് റോബോട്ടുകളെത്തും. തീ കെടുത്തുന്നതിനായി ഇത്തരത്തിലുള്ള മൂന്ന് റീമോട്ട് കൺട്രോൾഡ് റോബോട്ടുകളെ വാങ്ങാനാണ് തീരുമാനം. രണ്ടു കോടി രൂപയാണ് ഒരു റോബോട്ടിന്റെ വില. ഇത്തരം റോബോട്ടുകൾക്ക് 80 മീറ്റർ ദൂരത്തിൽ വെള്ളമോ അഗ്നിശമന പതയോ സ്പ്രേ ചെയ്യാൻ കഴിയും. വലിയ അപകടങ്ങളിൽ ഇത്തരം യന്ത്രങ്ങൾ ഫയർഫോഴ്സിന് ഉപകരിക്കും.

ജർമൻ കമ്പനിയായ ജോസഫ് ലെസ്ലി ആൻഡ് കോ കഴിഞ്ഞ ദിവസം റോബോട്ടുകളെ മുംബൈ ഫയർഫോഴ്സിനു പ്രവർത്തിപ്പിച്ച് പരിചയപ്പെടുത്തി. റോഡ് സൗകര്യങ്ങൾ കുറഞ്ഞ സ്‌ഥലത്തേക്ക് ഫയർഫോഴ്സിൽ ഇപ്പോഴുള്ള വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയില്ല. അത്തരം വെല്ലുവിളികളെ അതിജീവിക്കാൻ ഈ റോബോട്ടുകൾക്കാവും.

മുംബൈയിലെ ഫയർഫോഴ്സിന് റോബോട്ടുകളെ വാങ്ങാൻ താത്പര്യമുണ്ടന്നറിഞ്ഞ് നിരവധി കമ്പനികൾ തങ്ങളുടെ യന്ത്രങ്ങളുമായി സമീപിച്ചിട്ടുണ്ട്. എല്ലാ കമ്പനികളുടെയും യന്ത്രങ്ങളുടെ പ്രവർത്തനം കണ്ടു മനസിലാക്കിയശേഷം മാത്രമേ വാങ്ങുന്ന കാര്യം ഉറപ്പിക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.