ചൈനയിലെ ഗ്ലാസ് പാലം പെട്ടെന്ന് "വിണ്ടുകീറി'; ഞെട്ടിവിറച്ച് സഞ്ചാരികൾ
ചൈ​ന​യി​ലെ ലോ​ക പ്ര​ശ​സ്മാ​യ ഗ്ലാസ് പാ​ല​ങ്ങ​ളി​ലൊ​ന്ന് വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. സ​ന്ദ​ർ​ശ​ക​രെ ഭ​യ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ പ്ര​യോ​ഗി​ച്ച ത​ന്ത്ര​മാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ പാ​ല​ത്തി​ൽ കൂ​ടി ന​ട​ക്കു​ന്പോ​ൾ ഗ്ലാ​സ് ത​ക​രു​ന്ന​തി​ന്‍റെ ശ​ബ്ദം കേ​ൾ​ക്കു​ക​യും താ​ഴേ​ക്കു നോ​ക്കു​ന്പോ​ൾ ഗ്ലാ​സ് വി​ണ്ടു കീ​റു​ക​യും ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഇ​ത് ക​ണ്ട് ആ​ളു​ക​ൾ പേ​ടി​ച്ചു നി​ല​ത്തിരി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വിശ്യ​യി​ൽ 3,800 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പാ​ല​ത്തി​ൽ ഇ​ൻ​ഫ്രാ​റെ​ഡ് സെ​ൻ​സ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ ന​ട​ക്കു​ന്പോ​ൾ ഗ്ലാ​സ് വി​ള്ളു​ന്ന​തു പോ​ലെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തും ശ​ബ്ദം ഉ​ണ്ടാ​കു​ന്ന​തും. പാ​ല​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് ഈ ​സെ​ൻ​സ​ർ പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 872 അ​ടി നീ​ള​ത്തി​ലും 6.6 അ​ടി വീ​തി​യി​ലു​മാ​ണ് ഈ ​പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.



ഇ​തു ക​ബ​ളി​പ്പി​ക്കാ​നാ​യി ചെ​യ്ത​താ​ണെ​ങ്കി​ലും ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വ​ശ്യ​യി​ലെ മ​റ്റൊ​രു ചി​ല്ലു​പാ​ല​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു. സ​ന്ദ​ർ​ശ​ക​രി​ലൊ​രാ​ളു​ടെ കൈ​യി​ലി​രു​ന്ന സ്റ്റെ​യി​ൻ​ല​സ് സ്റ്റീ​ൽ ക​പ്പ് നി​ല​ത്തു വീ​ണ​താ​ണ് ചി​ല്ല് പൊ​ട്ടാ​ൻ കാ​ര​ണ​മാ​യ​ത്.