നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെട്ടു മ​റി​ഞ്ഞ കാ​റി​ൽ നി​ന്നും യാ​ത്രി​ക​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, March 6, 2018 3:03 PM IST
നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ഇ​ടി​ച്ചു മ​റി​യു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ഗു​ജ​റാ​ത്തി​ലാ​ണ് സം​ഭ​വം. അ​മി​ത​വേ​ഗ​ത്തി​ൽ ഒ​രു കാ​ർ പാ​ഞ്ഞു​വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. പി​ന്നീ​ട് റോ​ഡി​നു സ​മീ​പ​ത്തെ ഒ​രു കോ​ണ്‍​ക്രീ​റ്റി​ൽ ഇ​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.​

ഒ​രു പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​ണ് ഈ ​അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന് ഏ​താ​നും നി​മി​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് യാ​ത്രി​ക​രി​ലൊ​രാ​ൾ മ​റി​ഞ്ഞു കി​ട​ക്കു​ന്ന കാ​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തേ​ക്കു വ​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.