ബുക്ക് ചെയ്തിട്ടുണ്ടോ, മൂന്നര വർഷം കഴിഞ്ഞാലും സാധനം എത്തിയിരിക്കും
Sunday, July 29, 2018 8:46 AM IST
2014ൽ ​ബു​ക്ക് ചെ​യ്ത ഗു​ഡ്സ് വാ​ഗ​ൺ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​ത് മൂ​ന്ന​ര വ​ർ​ഷ​ത്തി​നു ശേ​ഷം. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്ന​തി​നാ​ണ് റെ​യി​ൽ​വേ​യു​ടെ വാ​ഗ​ൺ മൂ​ന്ന​ര വ​ർ​ഷ​മെ​ടു​ത്ത​ത്.

2014 ന​വം​ബ​റി​ൽ ഇ​ന്ത്യ​ൻ പൊ​ട്ടാ​ഷ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യാ​ണ് വാ​ഗ​ൺ ബു​ക്ക് ചെ​യ്ത​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് 1,400 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​സ്തി​യി​ലു​ള്ള ഒ​രു ക​ട​യി​ലേ​ക്ക് ക​മ്പോ​സ്റ്റ് അ​യ​യ്ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു വാ​ഗ​ൺ ബു​ക്ക് ചെ​യ്ത​ത്. ഈ ​ദൂ​രം മൂ​ന്ന​ര വ​ർ​ഷം​കൊ​ണ്ട് സ​ഞ്ച​രി​ച്ചെ​ത്തി​യ​പ്പോ​ൾ വാ​ഗ​ണി​ലു​ണ്ടാ​യി​രു​ന്ന പ​ത്തു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​മ്പോ​സ്റ്റ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

2014ൽ ​വാ​ഗ​ൺ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഉ​ട​മ ക​ത്ത​യ​ച്ചു​വെ​ങ്കി​ലും വാ​ഗ​ൺ ക​ണ്ടെ​ത്താ​ൻ റെ​യി​വേയ്​ക്കു ക​ഴി​ഞ്ഞി​ല്ല. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ന്പോ​സ്റ്റ് ഏ​റ്റെ​ടു​ക്കാ​ൻ ഉ​ട​മ രാ​മ​ച​ന്ദ്ര ഗു​പ്ത വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഗ​ൺ ബ​സ്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കി​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.