ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി ക്ലോ​​ണിം​​ഗി​​ലൂ​​ടെ പോ​​ത്തി​​ൻ​​കു​​ട്ടി ജ​​നി​​ച്ചു
Friday, March 16, 2018 9:14 AM IST
ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി ക്ലോ​​ണിം​​ഗി​​ലൂ​​ടെ പോ​​ത്തി​​ൻ​​കു​​ട്ടി ജ​​നി​​ച്ചു. ആ​​സാ​​മീ​​സ് ബ​​ഫ​​ല്ലോ ഇ​​ന​​ത്തി​​ൽ​​പ്പെ​​ട്ട പോ​​ത്തി​​ൻ​​കു​​ട്ടി​​യാ​​ണ് ജ​​നി​​ച്ച​​തെ​​ന്ന് സെ​​ൻ​​ട്ര​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ റി​​സ​​ർ​​ച്ച് ഓ​​ൺ ബ​​ഫ​​ല്ലോ​​സ് (സി​​ഐ​​ആ​​ർ​​ബി) അ​​റി​​യി​​ച്ചു. ഡി​​സം​​ബ​​ർ 22നാ​​യി​​രു​​ന്നു ക്ലോ​​ണിം​​ഗി​​ലൂ​​ടെ പോ​​ത്തി​​ൻ​​കു​​ട്ടി ജ​​നി​​ച്ച​​തെ​​ങ്കി​​ലും ഇ​​ന്ന​​ലെ​​യാ​​ണ് സി​​ഐ​​ആ​​ർ​​ബി വിവരം പു​​റ​​ത്തു​​വി​​ട്ട​​ത്.

എ​​ല്ലാ എ​​രു​​മവ​​ർ​​ഗ​​ത്തി​​ൽ​​നി​​ന്നും മു​​ന്തി​​യ ഇ​​ന​​ങ്ങ​​ളെ ഉ​​രു​​ത്തി​​രി​​ച്ചെ​​ടു​​ക്കാ​​നു​​ള്ള സം​​യു​​ക്ത​​ശ്ര​​മ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ൻ കൗ​​ൺ​​സി​​ൽ ഓ​​ഫ് അ​​ഗ്രി​​ക​​ൾ​​ച്ച​​റും സി​​ഐ​​ആ​​ർ​​ബി​​യും. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ക്ലോ​​ണിം​​ഗ് ന​​ട​​ത്തി​​യ​​ത്. വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ മാ​​ത്രം കാ​​ണ​​പ്പെ​​ടു​​ന്ന​​തും പ്ര​​ധാ​​ന​​മാ​​യും കാ​​ർ​​ഷി​​കാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു​​മാ​​യ ഇ​​ന​​മാ​​ണ് ആ​​സാ​​മീ​​സ് ബ​​ഫ​​ല്ലോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.