ഇസ്രയേലിന്‍റെ ചാന്ദ്രദൗത്യം ഡിസംബറിൽ ആരംഭിക്കും
Friday, July 13, 2018 9:41 AM IST
ഇ​സ്ര​യേ​ലി​ന്‍റെ ആ​ദ്യ ചാ​ന്ദ്ര​ദൗ​ത്യം ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഇ​സ്രേ​ലി സം​ഘ​ട​ന​യാ​യ സ്പേ​സ് ഐ​എ​ൽ അ​റി​യി​ച്ചു. ഡി​സം​ബ​റി​ൽ വി​ക്ഷേ​പി​ക്കു​ന്ന പേ​ട​ക​ത്തി​ന് 585 കി​ലോ​ഗ്രാം ഭാ​ര​മാ​ണു​ണ്ടാ​കു​ക. സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ പേ​ട​കം 2019 ഫെ​ബ്രു​വ​രി 13ന് ​ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങും.

അ​മേ​രി​ക്ക​ൻ സം​രം​ഭ​ക​നാ​യ എ​ലോ​ൺ മ​സ്കി​ന്‍റെ സ്പേ​സ് എ​ക്സ് ആ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ൽ ഇ​സ്ര​യേ​ലി​നെ സ​ഹാ​യി​ക്കു​ക. ച​ന്ദ്ര​ന്‍റെ കാ​ന്തി​ക​മ​ണ്ഡ​ല​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ് പേ​ട​കം ന​ട​ത്തു​ക. ച​ന്ദ്ര​നെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​നു മു​ന്പേ പേ​ട​കം ഇ​സ്ര​യേ​ൽ പ​താ​ക ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഉ​റ​പ്പി​ക്കു​മെ​ന്ന് സ്പേ​സ് ഐ​എ​ൽ അ​റി​യി​ച്ചു.

ഗൂ​ഗി​ൾ ലൂ​ണാ​ർ എ​ക്സ്പ്രൈ​സ് പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ് ഈ ​സ്പേ​സ് ഐ​എ​ൽ ച​ന്ദ്ര​ദൗ​ത്യ​ത്തി​ന് ത​യാ​റെ​ടു​ത്ത​ത്. ശാ​സ്ത്ര​ജ്ഞ​രെ​യും സം​രം​ഭ​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യാ​ണ് ഗൂ​ഗി​ൽ ലൂ​ണാ​ർ എ​ക്സ്പ്രൈ​സ്. ച​ന്ദ്ര​ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി മൂ​ന്നു കോ​ടി ഡോ​ള​റാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ല്കു​ക.

ച​ന്ദ്ര​ദൗ​ത്യം ന​ട​ത്താ​ൻ ഗൂ​ഗി​ൾ അ​നു​വ​ദി​ച്ചി​രു​ന്ന കാ​ലാ​വ​ധി മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച​താ​യി​രു​ന്നു. ഗൂ​ഗി​ൾ നി​ർ​ദേ​ശി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​രു സം​ഘ​ട​ന​യ്ക്കും ച​ന്ദ്ര​ദൗ​ത്യം ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. പ്ര​ത്യേ​ക അ​പേ​ക്ഷ​പ്ര​കാ​ര​മാ​ണ് ഇ​സ്ര​യേ​ലി​ന് അ​വ​സ​രം ന​ല്കു​ന്ന​ത്. 9.5 കോ​ടി രൂ​പ​യാ​ണ് സ്പേ​സ് ഐ​എ​ലി​ന്‍റെ പ​ദ്ധ​തി​ക്കു ചെ​ല​വാ​കു​ക.

ഇ​തി​ൽ ഏ​റി​യ​പ​ങ്കും സം​ഭാ​വ​ന ചെ​യ്യു​ന്ന​ത് ഇ​സ്രേ​ലി ശ​ത​കോ​ടീ​ശ്വ​ര​നാ​യ മോ​റി​സ് കാ​നാ​ണ്. സ്പേ​സ് ഐ​എ​ൽ എ​ന്ന സ്വ​കാ​ര്യ സം​ഘ​ട​ന​യാ​ണ് ഇ​പ്പോ​ൾ ഉ​പ​ഗ്ര​ഹം അ​യ​യ്ക്കു​ന്ന​തെ​ങ്കി​ലും പ​ദ്ധ​തി വി​ജ​യി​ച്ചാ​ൽ ഈ ​സം​ഘ​ട​ന ഇ​സ്ര​യേ​ൽ എ​യ്റോ​സ്പേ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഭാ​ഗ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.