മ​ര​ണം നി​രോ​ധി​ച്ചി​രി​ക്കു​ന്ന ഗ്രാ​മം !
Saturday, March 24, 2018 9:58 AM IST
ജ​ന​ന​വും മ​ര​ണ​വു​മൊ​ന്നും മ​നു​ഷ്യ​ന്‍റെ കൈ​യി​ലൊ​തു​ങ്ങു​ന്ന കാ​ര്യ​മ​ല്ലെ​ന്നാ​ണ് പ​റ​യാ​റ്. എ​ന്നാ​ൽ മ​രി​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്ന ഒ​രു ഗ്രാ​മ​മു​ണ്ട് ഈ ​ഭൂ​മി​യി​ൽ.​നോ​ർ​വെ​യി​ലെ ലോ​ങ്യെ​ർ​ബൈ​ൻ എ​ന്ന ദ്വീ​പി​ലാ​ണ് മ​ര​ണം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ണ്‍ ലോ​ങ്യെ​ർ എ​ന്ന അ​മേ​രി​ക്ക​ക്കാ​ര​നാ​ണ് 1906ൽ ​ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത്.

500 തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​ദ്ദേ​ഹം അ​ന്ന് ഇ​വി​ടെ​യൊ​രു ഖ​നി തു​റ​ന്നു. പി​ന്നീ​ട് ഈ ​തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ ഇ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യും ഇ​തൊ​രു ഗ്രാ​മ​മാ​യി വ​ള​രു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ 2000മാ​ണ് ഇ​വി​ട​ത്തെ ജ​ന​സം​ഖ്യ. ഈ ​ചെ​റി​യ ഗ്രാ​മ​ത്തി​ൽ ആ​കെ ഒ​രു ശ്മ​ശാ​ന​മെ​യു​ള്ളു. എ​ന്നാ​ൽ 70 വ​ർ​ഷം മു​ന്പ് ഇ​വി​ടെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു.

ഈ ​പ്ര​ദേ​ശ​ത്തെ ക​ന​ത്ത ത​ണു​പ്പു​കാ​ര​ണം മു​ന്പ് അ​ട​ക്കം ചെ​യ്യ​പ്പെ​ട്ട മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കു​ന്നി​ല്ല എ​ന്ന​താ​യി​രു​ന്നു ഇ​തി​നു കാ​ര​ണം. ഇ​പ്പോ​ഴും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. ഒ​രാ​ൾ ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം ലോ​ങ്യെ​ർ​ബൈ​നി​ലാ​ണെ​ങ്കി​ലും ആ ​നാ​ട്ടി​ൽ​വ​ച്ച് മ​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. മ​ര​ണാ​സ​ന്ന​രാ​യ​വ​രെ ഇ​വി​ടെ​നി​ന്ന് അ​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലേ​ക്കു മാ​റ്റും. അ​പ്ര​തീ​ക്ഷി​ത​മാ​യി മ​രി​ക്കു​ന്ന​വ​രെ​പ്പോ​ലും ഈ ​അ​യ​ൽ​ഗ്രാ​മ​ത്തി​ൽ​കൊ​ണ്ടു​പോ​യാ​ണ് സം​സ്ക​രി​ക്കു​ന്ന​ത്.

മ​ര​ണം നി​രോ​ധി​ച്ചി​രി​ക്കു​ന്ന ഈ ​നാ​ട്ടി​ൽ ജ​നി​ക്കാ​നും പ്ര​യാ​സ​മാ​ണ്. ഇ​വി​ടെ ഒ​രു ആ​ശു​പ​ത്രി​യി​ല്ലെ​ന്ന​താ​ണ് അ​തി​നു കാ​ര​ണം. ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ളെ പ്ര​സ​വ​മ​ടു​ക്കു​ന്പോ​ൾ അ​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് പ​തി​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.