ജെ.കെ. റൗളിംഗിനെ കാണണം, ഹിമാലയത്തിലേക്കു ക്ഷണിക്കണം: കത്തയച്ച് കാഷ്മീരി പെൺകുട്ടി; മറുപടിയുമായി റൗളിംഗ്
Wednesday, May 2, 2018 8:40 AM IST
ലോ​ക​മെ​ന്പാ​ടു​മു​ള്ള കു​ട്ടി​ക​ളു​ടെ ആ​രാ​ധ​നാ​പാ​ത്ര​മാ​ണ് ജെ.​കെ. റൗ​ളിം​ഗ് എ​ന്ന എ​ഴു​ത്തു​കാ​രി. ഹാ​രി പോ​ട്ട​ർ നോ​വ​ൽ ശ്രേ​ണി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ റൗ​ളിം​ഗി​നെ കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച കാ​ഷ്മീ​രി പെ​ൺ​കു​ട്ടി​ക്ക് അ​വ​ർ മ​റു​പ​ടി ന​ല്കി​യ​താ​ണ് ഏ​റ്റ​വും പു​തി​യ സം​ഭ​വം. ഹാ​ജി പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ കു​ൽ​സും എ​ന്ന പ​ന്ത്ര​ണ്ടു​കാ​രി​ക്കാ​ണ് സാ​ങ്ക​ല്പി​ക ലോ​ക​ത്തെ മാ​യ​ക്കാ​ഴ്ച​ക​ൾ ഹാ​രി പോ​ട്ട​റി​ലൂ​ടെ സ​മ്മാ​നി​ച്ച എ​ഴു​ത്തു​കാ​രി​യെ കാ​ണ​മെ​ന്ന മോ​ഹ​മു​ദി​ച്ച​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ, ത​നി​ക്കു കാ​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് അ​വ​ൾ റൗ​ളിം​ഗി​നു ക​ത്തെ​ഴു​തി. കാ​ണാ​ൻ എ​ന്തൊ​ക്കെ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന കാ​ര്യം അ​വ​ൾ​ക്ക​റി​യി​ല്ല. ല​ക്ഷ്യം ഒ​ന്നുമാ​ത്രം; റൗ​ളിം​ഗി​നെ കാ​ണുക.""ദൈ​വം ജെ.​കെ. റൗ​ളിം​ഗിനു ദീ​ർ​ഘാ​യു​സ് ന​ല്കി അ​നു​ഗ്ര​ഹി​ക്ക​ട്ടെ, ഞാ​ൻ വ​ള​ർ​ന്നു വ​ലു​താ​കു​ന്പോ​ൾ അ​വ​രെ എ​നി​ക്ക് കാ​ണാ​നു​ള്ള​താ​ണ്''- കു​ൽ​സും എ​ഴു​തി.

സ​ബാ​ഹ് ഹാ​ജി ബാ​ജി എ​ന്ന ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വ് ഈ ​ക​ത്ത് റൗ​ളിം​ഗി​നു ട്വീ​റ്റ് ചെ​യ്ത​തി​നൊ​പ്പം ഹി​മാ​ല​യം സ​ന്ദ​ർ​ശി​ക്കാ​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ""ഒ​രി​ക്ക​ലെ​ങ്കി​ലും റൗ​ളിം​ഗി​നെ കാ​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി കു​ൽ​സും എ​ന്ന പ​ന്ത്ര​ണ്ടു​കാ​രി പെ​ൺ​കു​ട്ടി ഇ​വി​ടെ കാ​ത്തി​രി​പ്പി​പ്പു​ണ്ട്; അ​തി​നാ​ൽ ഹാ​ജി പ​ബ്ലി​ക് സ്കൂ​ളി​ലേ​ക്കു സ്വാ​ഗ​തം...'' ക​ത്തി​നൊ​പ്പം അ​ദ്ദേ​ഹം കു​റി​ച്ചു.

ട്വീ​റ്റി​ന് മ​റു​പ​ടി ന​ല്കി​യെ​ന്നു മാ​ത്ര​മ​ല്ല ത​ന്നെ കാ​ണാനാഗ്ര​ഹി​ച്ച പെ​ൺ​കു​ട്ടി​ക്ക് എ​ന്തെ​ങ്കി​ലും ന​ല്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് റൗ​ളിം​ഗ് ട്വീ​റ്റ് ചെ​യ്തു. സി​റി​യ​ൻ സ്വ​ദേ​ശി​നി​യാ​യ ഏ​ഴു വ​യ​സു​കാ​രി​ക്ക് 2016ൽ ​സ​മ്മാ​ന​മാ​യി ത​ന്‍റെ കൈ​യൊ​പ്പ് പ​തി​ച്ച ഹാ​രി പോ​ട്ട​ർ നോ​വ​ലു​ക​ൾ ജെ.​കെ. റൗ​ളിം​ഗ് ന​ല്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.