വിശന്നിട്ടാ സാറേ..! കാണിക്കയിൽ നിന്ന് 20 രൂപ മോഷ്ടിച്ചയാൾക്ക് പോലീസിന്‍റെ വക 500 രൂപ
Monday, March 19, 2018 12:37 PM IST
ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​യി​ടു​ന്ന ഉ​രു​ളി​യി​ൽ​നി​ന്ന് 20 രൂ​പ എ​ടു​ത്ത​യാ​ളെ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ചാ​യ​കു​ടി​ക്കാ​നാ​യാ​ണ് 20 രൂ​പ മോ​ഷ്ടി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ​തി​നാ​ൽ ക​രു​ണ തോ​ന്നി​യ പോ​ലീ​സു​കാ​ർ എ​സ്ഐ വി.​സി വി​ഷ്ണു​കു​മാ​റി​ന്‍റെ യു​ടെ നേൃ​ത്വ​ത്തി​ൽ 500 രൂ​പ ന​ൽ​കി പ​ണം എ​ടു​ത്ത 57 കാ​ര​നെ വി​ട്ട​യ​ച്ചു.

തൊ​ടു​പു​ഴ​യി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ​യാ​ളാ​ണ് ഉ​രു​ളി​യി​ൽ നി​ന്നും ഇ​യാ​ൾ പ​ണ​മെ​ടു​ക്കു​ന്ന​ത് ക​ണ്ട​ത്. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ തൊ​ടു​പു​ഴ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം പ​ണ​മെ​ടു​ത്ത​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് തൊ​ടു​പു​ഴ​യി​ൽ സെ​ക്യൂ​രി​റ്റി ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. പി​ന്നീ​ട് ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ചാ​യ കു​ടി​ക്കാ​ൻ പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ക്ഷേ​ത്ര​ത്തി​ൽ നി​ന്നും 20 രൂ​പ എ​ടു​ത്ത​തെ​ന്ന് മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 20 രൂ​പ മാ​ത്ര​മേ ക​ണ്ടെ​ത്താ​നാ​യു​ള്ളു.

ഇ​യാ​ളു​ടെ സ്വ​ദേ​ശ​മാ​യ മോ​നി​പ്പ​ള്ളി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റു കേ​സു​ക​ളൊ​ന്നും ഇ​യാ​ളു​ടെ പേ​രി​ലി​ല്ലെ​ന്നും വ്യ​ക്ത​മാ​യി. പി​ന്നീ​ടാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മ​റ്റു​മാ​യി 500 രൂ​പ ന​ൽ​കി പോ​ലീ​സ് ഇ​യാ​ളെ വി​ട്ട​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.