ഇവിടെ റോ​ബ​ട്ടു​ക​ൾ​ക്കുമുണ്ട് ഒരു സെമിത്തേരി
Monday, May 7, 2018 6:09 PM IST
ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും റോ​ബ​ട്ടു​ക​ൾ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യിക്ക​ഴി​ഞ്ഞു. ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ മേ​ഖ​ല​യി​ൽ ഏ​റെ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന ജ​പ്പാ​നാ​ണ് റോ​ബ​ട്ടി​ക്സ് മേ​ഖ​ല​യി​ൽ ഇ​ന്ന് ലോ​ക​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

ജ​പ്പാ​നി​ലെ മി​ക്ക വീ​ടു​ക​ളി​ലും ജീ​വ​നു​ള്ള വ​ള​ർ​ത്തു​ മൃ​ഗ​ങ്ങ​ൾ​ക്കു പ​ക​രം അ​വ​യു​ടെ രൂ​പ​ത്തി​ലു​ള്ള റോ​ബ​ട്ടു​ക​ളാ​ണ് ഇ​ന്ന് വ്യാ​പ​ക​മാ​യു​ള്ള​ത്. ഓ​മ​നി​ച്ചു​വ​ള​ർ​ത്തു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ചാ​കു​ന്പോ​ൾ പ​ല​രും അ​വ​ർ​ക്കാ​യി വീ​ട്ടു​വ​ള​പ്പി​ൽ പ്രത്യേ​കം സ്ഥ​ല​മൊ​രു​ക്കി​യൊ​ക്കെ കു​ഴി​ച്ചി​ടാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ജ​പ്പാ​നി​ൽ റോ​ബ​ട്ട് നാ​യ​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ഒ​രു ശ​വ​ക്കോ​ട്ട​യു​ണ്ട്.

450 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കൊ​ഫു​ക്കു​ജി അ​ന്പ​ല​ത്തോ​ട് ചേ​ർ​ന്നാ​ണ് ഈ ​ശ​വ​ക്കോ​ട്ട സ്ഥി​തി​ചെ​യ്യു​ന്ന​ത്. ത​ങ്ങ​ളു​ടെ നാ​യ റോ​ബ​ട്ടു​ക​ൾ ന​ന്നാ​ക്കി​യെ​ടു​ക്കാ​നാ​വാ​ത്ത​വി​ധം ന​ശി​ച്ചു​പോ​കു​ന്പോ​ൾ ഉ​ട​മ​സ്ഥ​ർ പ​ല​രും അ​തി​നെ ഇ​വി​ടെ കൊ​ണ്ടു​വ​രും. ഈ ​അ​ന്പ​ല​ത്തി​ൽ താ​മ​സി​ക്കു​ന്ന ബു​ദ്ധ​സ​ന്യാ​സി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ദ്ധ​മ​താ​ചാ​ര​പ്ര​കാ​ര​മു​ള്ള മ​ര​ണ​ക്രി​യ​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​റോ​ബ​ട്ടു​ക​ളു​ടെ സം​സ്കാ​രം ന​ട​ത്തു​ക. ആ​ദ്യ​മാ​യി ജ​പ്പാ​ൻ വി​ണ​യി​ലെ​ത്തി​യ സോ​ണി​യു​ടെ ഐ​ബോ ഡോ​ഗ്സ് എ​ന്ന നാ​യ റോ​ബ​ട്ടു​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത്. 800 ഐ​ബോ റോ​ബ​ട്ട് നാ​യ​ക​ൾ ഈ ​ശ​വ​ക്കോ​ട്ട​യി​ൽ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്നു. ജ​പ്പാ​നി​ൽ ഏ​റ്റ​വും പ്ര​ചാ​ര​ത്തി​ലു​ള്ള നാ​യ റോ​ബ​ട്ടു​ക​ളാ​ണി​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.