സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ; കൊ​ച്ചു കു​ട്ടി​ക്ക് തി​രി​കെ കി​ട്ടി​യ​ത് ജീ​വ​ൻ
Tuesday, May 15, 2018 1:50 PM IST
മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ട്രെ​യി​ൻ ക​യ​റാ​ൻ ശ്ര​മി​ക്ക​വെ പ്ലാ​റ്റ്ഫോ​മി​നും ബോ​ഗി​ക്കു​മി​ട​യി​ൽ കു​ടു​ങ്ങി​യ കൊ​ച്ചു​കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന് റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ പ്ര​ശം​സ. മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ഹാ​ല​ക്ഷ്മി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ട്രെ​യി​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ടാ​ൻ തു​ട​ങ്ങു​ന്പോ​ൾ ഒ​രു കു​ട്ടി​യു​മാ​യി മാ​താ​പി​താ​ക്ക​ൾ ട്രെ​യി​നി​ൽ ക​യ​റി​പ്പ​റ്റു​വാ​നാ​യി ഓ​ടി വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. മാ​താ​പി​താ​ക്ക​ൾ​ക്ക് ട്രെ​യി​നി​നു​ള്ളി​ൽ ക​യ​റി​പ്പ​റ്റു​വാ​നാ​യെ​ങ്കി​ലും കു​ട്ടി ബോ​ഗി​ക്കും പ്ലാ​റ്റ്ഫോ​മി​നു​മി​ട​ക്ക് കു​ടു​ങ്ങു​വാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ഓ​ടി ചെ​ന്ന് എ​ടു​ത്ത​തി​നാ​ൽ കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ആ​ശം​സാ​പ്ര​വാ​ഹ​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ ഇ​ദ്ദേ​ഹ​ത്തെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.