ആ ധീരവനിതയ്ക്കു മുന്നിൽ പുരുഷസമൂഹം തലകുനിക്കുന്നു: അഡ്വ. രഞ്ജിനിക്ക് അഭിനന്ദനവുമായി ജയസൂര്യ
Monday, January 29, 2018 1:44 PM IST
എ​റ​ണാ​കു​ളം പ​ത്മ ജം​ഗ്ഷ​നി​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ കി​ട​ന്നി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി ഷാ​ജി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തിച്ച ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​യാ​യ ര​ഞ്ജി​നിക്ക് അഭിനന്ദനവുമായി നടൻ ജയസൂര്യ. ഫേസ്ബുക്ക് ലൈവിലാണ് താരം അഡ്വ. രഞ്ജിനിയുടെ സത്പ്രവൃത്തിയെ പ്രശംസിച്ചത്.

പരിക്കേറ്റ് ഏറെനേരം ഷാജി റോഡിൽ കിടന്നിട്ടും അതുവഴി പോ‍യ ഒരു സ്ത്രീയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനുള്ള മനസു കാട്ടിയത്. അവരെ അഭിനന്ദിക്കുന്നുവെന്നും ആ വനിതയ്ക്കു മുന്നിൽ താനടക്കമുള്ള പുരുഷസമൂഹം തലകുനിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു.

അപകടത്തിൽപെട്ട് മരണത്തോടു മല്ലടിക്കുന്നയാളെ ആശുപത്രിയിലാക്കാനുള്ള മര്യാദ നാം കാണിക്കണമെന്നും അല്ലെങ്കിൽ പിന്നെ നമ്മൾ ജീവിച്ചിരിക്കുന്നതിൽ എന്താണ് അർഥമെന്നും മുന്നിലുള്ളവനെ സ്നേഹിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ജയസൂര്യ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.