ഇങ്ങനെയും ഭർത്താക്കന്മാരുണ്ടോ..‍? ഭാര്യയുടെ ചിത്രം ഫേസ്ബുക്കിലിടും, ഓരോ ലൈക്കിനും ക്രൂരമർദനം
Saturday, December 2, 2017 11:19 PM IST
ഭാ​ര്യ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വയ്ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് ആ​രെ​ങ്കി​ലും ലൈ​ക്കോ ക​മന്‍റോ ന​ൽ​കി​യാ​ൽ ഭ​ർ​ത്താ​വി​ന്‍റെ വ​ക ക്രൂ​രമ​ർ​ദനം. ഉ​റു​ഗ്വേ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി അ​ഡോ​ൾ​ഫി​ന കാ​മെ​ലി ഓ​ർ​ട്ടി​ഗോ​സ​യ്ക്കാ​ണ് സ്വ​ന്തം ഭ​ർ​ത്താ​വ് പെ​ഡ്രോ ബെ​ർ​ഹീ​റ്റോ​യി​ൽ നി​ന്നും ഈ ​ദു​ര​നു​ഭ​വം ഉണ്ടാ​യ​ത്. മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് മു​ഖാകൃതി മാ​റി​പ്പോ​യ​തി​നാ​ൽ ഇ​വ​രെ ശ​സ്ത്ര​ക്രിയ​യ്ക്ക് വി​ധേ​യ​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് ആ​രെ​ങ്കി​ലും പ്ര​തി​ക​ര​ണം ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ അ​ക്ര​മാ​സ​ക്ത​നാകുന്ന ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​മെ​ന്നാ​ണ് അ​ഡോ​ൾ​ഫി​ന പ​റ​യു​ന്ന​ത്. അ​ഡോ​ൾ​ഫി​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ന്‍റെ പാ​സ്‌വേ​ഡ് കൈ​ക്ക​ലാ​ക്കി​യ പെ​ഡ്രോ സ്വ​യം അ​ഡോ​ൾ​ഫി​യു​ടെ ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​യ്ക്കു​ക​യും അ​തി​നു ല​ഭി​ക്കു​ന്ന ഓ​രോ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കും ഇ​വ​രെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. അ​ഡോ​ൾ​ഫി​ക്ക് ത​ങ്ങ​ൾ ഓ​രോ ലൈ​ക്കും ക​മ​ന്‍റും ന​ൽ​കു​ന്പോ​ൾ അ​വ​ർ ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല.



മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് ആ​ളു​ക​ൾ ക​ണ്ടാ​ൽ മ​ന​സി​ലാ​കാ​ത്ത വി​ധം മു​ഖ​ത്ത് നീ​രു​വച്ചി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​മാ​യി മി​ക​ച്ച സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​താ​ണ് ഭാ​ര്യ​യെ മ​ർ​ദ്ദി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച കാ​ര​ണം. ദി​നം​പ്ര​തി​യു​ള്ള മ​ർ​ദ്ദ​ന​ത്തി​നി​ടെ ശ​ബ്ദം പു​റ​ത്തു കേ​ൾ​ക്കാ​തി​രി​ക്കാ​നാ​യി ഇ​യാ​ൾ അവളുടെ വായിൽ തു​ണി തി​രു​കു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഇ​വ​രു​ടെ പ​ല്ലി​നു മാ​ത്രം പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. അ​ഡോ​ൾ​ഫി​യു​ടെ അ​വ​സ്ഥ ക​ണ്ട് ഭ​യ​ന്നു പോ​യ പെ​ഡ്രോ​യു​ടെ പി​താ​വാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും മ​ക​നെ​തി​രെ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​ത്. മു​പ്പ​ത് വ​ർ​ഷം ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കു​റ്റ​മാ​ണ് പെഡ്രോ ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.