സിം​ഹ​ത്തി​ന്‍റെ ആക്രമണത്തി​ന് ഇ​ര​യാ​യി പാ​ർ​ക്ക് ഉ​ട​മ; പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, May 2, 2018 10:27 AM IST
വ​ന്യ​മൃ​ഗ​ങ്ങ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പാ​ർ​ക്കി​നു​ള്ളി​ൽ ത​ന്‍റെ സ​മീ​പ​ത്തേ​ക്കു വ​ന്ന​യാ​ളെ സിം​ഹം ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ പേ​ടി​പ്പെടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ഭീ​തി പ​ട​ർ​ത്തു​ന്നു. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ മാ​റാ​ക്കെ​ലെ പ്ര​ഡേ​റ്റ​ർ പാ​ർ​ക്കി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ഒ​രു വാ​തി​ൽ തു​റ​ന്ന് സിം​ഹം നി​ൽ​ക്കു​ന്ന മൈ​താ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​യാ​ൾ സിം​ഹം ത​നി​ക്കു നേ​രെ തി​രി​യു​ന്ന​ത് ക​ണ്ട് ഓ​ടി അ​വി​ടെ നി​ന്നും മാ​റു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്നാ​ലെ പാ​ഞ്ഞെ​ത്തി​യ സിം​ഹം അ​യാ​ളെ പി​ടി​കൂ​ടി​യ​തി​നു ശേ​ഷം ക​ടി​ച്ചു വ​ലി​ച്ചു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ഇ​വി​ടെ എ​ത്തി​യ അ​ധി​കൃ​ത​ർ വെ​ടി​യു​തി​ർ​ത്ത​പ്പോ​ൾ ഭ​യ​ന്ന സിം​ഹം അ​യാ​ളെ ഉ​പേ​ക്ഷി​ച്ചു ഓടിപ്പോയി. ഇതിനു ശേ​ഷ​മാ​ണ് അ​യാ​ളെ ര​ക്ഷ​പെ​ടു​ത്തു​വാ​ൻ ആ​യ​ത്. ആ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​യാ​ൾ ഈ ​പാ​ർ​ക്കി​ന്‍റെ ഉ​ട​മ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​യാ​ൾ ഗു​രു​ത​രാവസ്ഥയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.