48 മണിക്കൂർ സസുഖം വെള്ളത്തിനടിയിൽ; യുവാവ് ഗിന്നസിലേക്ക്
Monday, June 25, 2018 5:44 PM IST
48 മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​ഞ്ഞ് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സി​ൽ ക‍യ​റി​യ അ​ദ്നാ​ൻ നു​സ്ര​ത്തി​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം ആ​റു ദി​വ​സം വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​യു​ക എ​ന്ന​താ​ണ്. ഈ ​വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ ഇ​തി​നു​ള്ള ശ്ര​മ​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

31 വ​യ​സു​ള്ള അ​ദ്നാ​ൻ ജോ​ർ​ദാ​ൻ സ്വ​ദേ​ശി​യാ​ണ്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​ദ്നാ​ൻ ത​ന്‍റെ സാ​ഹ​സി​കദൗ​ത്യം ആ​രം​ഭി​ച്ച​ത്. ഈ ​വ​ർ​ഷമാ​ദ്യം 24 മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​യാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് 48 മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്.

ദീ​ർ​ഘ​നേ​രം വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​യേ​ണ്ട​തു​കൊ​ണ്ട് ശ​രീ​രോ​ഷ്മാ​വ് നി​ല​നി​ർ​ത്താ​നാ​യി സൈ​ക്ലിം​ഗ്, ചെ​സ് ക​ളി തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.