ഖത്തറിനെ പിന്തള്ളി മക്കാവു ലോകത്തിലെ ഏറ്റവും സന്പന്ന സ്ഥലമാകും
Monday, August 13, 2018 5:12 PM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്നസ്ഥ​ലം എ​ന്ന പ​ദ​വി ഖ​ത്ത​റി​നു ന​ഷ്ട​പ്പെ​ടും. 2020 ആ​കു​ന്പോ​ഴേ​ക്കും ഖ​ത്ത​റി​നെ പി​ന്ത​ള്ളി ചൈ​നീ​സ് ചൂ​താ​ട്ട​കേ​ന്ദ്ര​മാ​യ മ​ക്കാ​വു ഒ​ന്നാ​മ​തെ​ത്തു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ഗോ​ള കാ​സി​നോ ഹ​ബ്ബാ​യ മ​ക്കാ​വു​വി​ന്‍റെ ആ​ളോ​ഹ​രി വ​രു​മാ​നം 2020 ആ​കു​ന്പോ​ഴേ​ക്കും 1,43,116 ഡോ​ള​റാ​കു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി‍യു​ടെ (ഐ​എം​എ​ഫ്) വി​ല​യി​രു​ത്ത​ൽ. മ​ക്കാ​വു ഒ​ന്നാ​മ​തെ​ത്തു​ന്പോ​ൾ ആ​ളോ​ഹ​രി വ​രു​മാ​നം 1,39,151 ഡോ​ള​റു​മാ​യി ഖ​ത്ത​ർ ര​ണ്ടാം സ്ഥാ​ന​ത്താ​കു​മെ​ന്നും ഐ​എം​എ​ഫ് വി​ല​യി​രു​ത്തു​ന്നു.

പോ​ർ​ച്ചു​ഗീ​സ് അ​ധീ​ന​ത​യി​ലാ​യി​രു​ന്ന മ​ക്കാ​വു ചൈ​ന​യു​ടെ പ​ക്ക​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ ചൂ​താ​ട്ട​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ചൂ​താ​ട്ടം നി​യ​മാ​നു​സൃ​ത​മാ​ണ്. ചൈ​ന​യി​ൽ കാ​സി​നോക​ൾ​ക്ക് നി​യ​മ​സാ​ധു​ത​യു​ള്ള ഒ​രേ​യൊ​രു കേ​ന്ദ്രം മ​ക്കാ​വു ആ​ണ്. 2001ൽ​നി​ന്ന് മ​ക്കാ​വു​വി​ന്‍റെ ജി​ഡി​പി മൂ​ന്നു മ​ട​ങ്ങി​ല​ധി​ക​മാ​ണ് വ​ർ​ധി​ച്ച​തെ​ന്നും ഐ​എം​എ​ഫ് പ​റ​യു​ന്നു.

2023ൽ ​മ​ക്കാ​വു​വി​ന്‍റെ ആ​ളോ​ഹ​രി വ​രു​മാ​നം 1,72,681 ഡോ​ള​റും ഖ​ത്ത​റി​ന്‍റേ​ത് 1,58,117 ഡോ​ള​റു​മാ​കു​മെ​ന്നും ഐ​എം​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു. ആ​ഗോ​ള ധ​ന​കാ​ര്യ​കേ​ന്ദ്ര​മാ​യ സിം​ഗ​പ്പൂ​രി​ന്‍റെ ആ​ളോ​ഹ​രി വ​രു​മാ​നം 1,17,535 ഡോ​ള​റും ഹോ​ങ്കോം​ഗി​ന്‍റേ​ത് 80,000 ഡോ​ള​ർ ആ​കു​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ല​ക്സം​ബെ​ർ​ഗ്, അ​യ​ർ​ല​ൻ​ഡ്, നോ​ർ​വേ എ​ന്നി​വ 2020 ആ​കു​ന്പോ​ഴേ​ക്കും ആ​ദ്യ പ​ത്തി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. യു​എ​സ് പ​ന്ത്ര​ണ്ടാം സ്ഥാ​ന​ത്താ​യി​രി​ക്കു​മെ​ന്നും ഐ​എം​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.