എന്നെ നിങ്ങൾ സഹായിക്കണം; ലോകത്തിനു മുന്നിൽ കൈ നീട്ടി മഡോണ
Wednesday, August 1, 2018 9:50 AM IST
സു​മ​ന​സു​ക​ളു​ടെ മു​ന്നി​ൽ കൈ ​നീ​ട്ടി പ്ര​ശ​സ്ത പോ​പ് ഗാ​യി​ക മ​ഡോ​ണ. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മ​ലാ​വി​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി 60,000 ഡോ​ള​ർ ക​ണ്ടെ​ത്തു​ക​യാ​ണ് മ​ഡോ​ണ​യു​ടെ ശ്ര​മം. ഇ​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ധ​ന​ശേ​ഖ​ര​ണ പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ടു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച മ​ഡോ​ണ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്ക് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 10,000 ഡോ​ള​ർ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ല​ഭി​ക്കു​ന്ന തു​ക പൂ​ർ​ണ​മാ​യും ത​ന്‍റെ റെ​യ്സിം​ഗ് മ​ലാ​വി ഫൗ​ണ്ടേ​ഷ​ന്‍റെ അ​നാ​ഥാല​യ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് വി​നി​യോ​ഗി​ക്കു​ക​യെ​ന്ന് മ​ഡോ​ണ പ​റ​ഞ്ഞു.

അറുപതാം ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് മ​ഡോ​ണ ധ​ന​സ​മാ​ഹ​ര​ണ പ​ദ്ധി​ക്കു തു​ട​ക്കം​കു​റി​ച്ച​ത്. ഈ ​മാ​സം 16നാ​ണ് ജ​ന്മ​ദി​നം. ന​മ്മു​ടെ സ​ഹാ​യം ഏ​റെ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ത​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ന​ല്കാ​ൻ ക​ഴി​യു​ന്ന ന​ല്ലൊ​രു സ​മ്മാ​ന​മാ​യി​രി​ക്കും ഇ​ത്. ല​ഭി​ക്കു​ന്ന ഓ​രോ ഡോ​ള​റും ഭ​ക്ഷ​ണം, സ്കൂ​ൾ, യൂ​ണി​ഫോം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കു​വേ​ണ്ടി​യാ​യി​രി​ക്കും വി​നി​യോ​ഗി​ക്കു​ക: മ​ഡോ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തു​വ​രെ 200ൽ​പ​രം പേ​ർ സം​ഭാ​വ​ന ന​ല്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

2006ലാ​ണ് റെ​യ്സിം​ഗ് മ​ലാ​വി എ​ന്ന സം​ഘ​ട​ന മ​ഡോ​ണ ആ​രം​ഭി​ച്ച​ത്. മ​ലാ​വി​യി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ് സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2017ൽ ​മ​ലാ​വി​യി​ലെ നാ​ലു പെ​ൺ​കു​ട്ടി​ക​ളെ മ​ഡോ​ണ ദ​ത്തെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.