രാ​ഷ്ട്രീ​യ​മ​ല്ല... സൗ​ഹൃ​ദ​മാ​യി​രു​ന്നു ഞ​ങ്ങ​ൾ​ക്ക് വ​ലു​ത്; അ​ഭി​മ​ന്യു​വി​ന്‍റെ ഓ​ർ​മ​യി​ൽ മ​ഹാ​രാ​ജാ​സ് കെ​എ​സ്‌യു
Thursday, July 5, 2018 2:35 PM IST
വേ​ദ​ന​യു​ടെ ഓ​ർ​മ​ക​ൾ മാ​ത്രം സ​മ്മാ​നി​ക്കു​ന്ന കാ​മ്പ​സ് കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ അ​വ​സാ​ന​ത്തെ ര​ക്ത​സാ​ക്ഷി​യാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​എ​സ്‌സി കെ​മി​സ്ട്രി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യു. എ​സ്എ​ഫ്ഐ എ​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ നേ​താ​വാ​യി കോ​ള​ജി​ൽ പാ​റി പ​റ​ന്നു ന​ട​ന്ന അ​ഭി​മ​ന്യു ചി​റ​ക​റ്റ് വീ​ണ​പ്പോ​ൾ അ​ണ​ഞ്ഞ​ത് ക​ഷ്ട​പ്പാ​ടി​ൽ നി​ന്നും ക​ര​ക​യ​റാ​ൻ പ​രി​ശ്ര​മി​ച്ചി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളാ​ണ്.

അ​ഭി​മ​ന്യു ഏ​റെ ഇ​ഷ്ട​പ്പെ​ട്ട ആ ​കാ​മ്പ​സി​ലേ​ക്ക് ത​ന്നെ അ​വ​നെ ജീ​വ​നി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ അ​വ​സാ​ന​മാ​യ് ഒ​രു നോ​ക്കു​കാ​ണു​വാ​നെ​ത്തി​യ​ത് ജ​ന​സാ​ഗ​ര​മാ​യി​രു​ന്നു. ഏ​ങ്ങ​ല​ടി​ച്ചു ക​ര​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വാ​ക്കു​ക​ൾ പ​ത​റി​യ അ​ധ്യാ​പ​ക​രു​ടെ​യും മു​ഖ​ത്തു നി​ന്നും നി​സം​ശ​യം വാ​യി​ച്ച​റി​യാ​മാ​യി​രു​ന്നു അ​വ​ൻ അ​വ​ർ​ക്ക് ആ​രാ​യി​രു​ന്നു​വെ​ന്ന്. വെ​റും ഇ​രു​പ​ത് വ​യ​സ് പ്രാ​യ​മു​ള്ള ആ ​കു​ട്ടി​യു​ടെ നെ​ഞ്ചി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി​യ ക​ഠാ​ര​യു​ടെ മു​ർ​ച്ച​യ്ക്ക് ഒ​രി​ക്ക​ലും മു​റി​ച്ചെ​റി​യു​വാ​നാ​വി​ല്ല മ​റ്റു​ള്ള​വ​രു​ടെ മ​ന​സി​ലെ അ​വ​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളെ.

എസ്എഫ്ഐക്കാരനായിരുന്ന അഭിമന്യുവിനെക്കുറിച്ച് കെഎസ്‌യുക്കാർക്ക് പോലും നല്ലത് മാത്രമേ പറയാനുള്ളൂ. ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കെഎസ്‌യു നടത്തിയ ഷൂട്ടൗട്ട് മത്സരത്തിൽ അഭിമന്യുവിന്‍റെ ടീമും പങ്കെടുത്തിരുന്നു. അതിന്‍റെ നല്ല ഓർമകൾ കെഎസ്‌യും മഹാരാജാസ് യൂണിറ്റ് അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അഭിമന്യൂ തങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് കെഎസ്‌യുവിന്‍റെ ഈ കുറിപ്പിൽ നിന്നും വ്യക്തമാണ്.

മഹാരാജാസ് കെഎസ്‌യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.