വിശാലമനസ്കനായ ഭർത്താവ് ഭാ​ര്യ​യും കാ​മു​ക​നു​മാ​യു​ള്ള വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്തു
Thursday, March 15, 2018 3:33 PM IST
വി​വാ​ഹ​ത്തി​ന്‍റെ മൂ​ന്നാം നാ​ൾ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കാ​മു​ക​ന് വി​വാ​ഹം ചെ​യ്ത് ന​ൽ​കി. ഡ​ൽ​ഹി​യി​ലെ സു​ന്ദേ​ർ​ഗ്രാ​ഹ് ജി​ല്ല​യി​ലെ പ​മാ​റാ ഗ്രാ​മ​ത്തി​ലാ​ണ് ഏ​വ​രെ​യും അ​തി​ശ​യി​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്. ബ​സു​ദേ​വ് ജാ​ർ​സു​ഗു​ഡ ദേ​ബ്ദി​ഹി എ​ന്ന​യാ​ളാ​ണ് ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​ത്.

വി​വാ​ഹ​ത്തി​നു ശേ​ഷം മൂ​ന്നു യു​വാ​ക്ക​ൾ ബു​സു​ദേ​വി​നെ​യും ഭാ​ര്യ​യേ​യും സ​ന്ദ​ർ​ശി​ക്കാ​ൻ അദ്ദേഹത്തിന്‍റെ വീട്ടിൽ എ​ത്തി​യി​രു​ന്നു. ഗ്രാ​മ​ത്തി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​വാ​നാ​യി ര​ണ്ടു പേ​ർ വീടിനു പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ ഒ​രാ​ൾ മാ​ത്രം വീ​ടി​നു​ള്ളി​ൽ ത​ങ്ങി.

സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ധു​വി​നെ​യും വീ​ട്ടി​ൽ ത​ങ്ങി​യ യു​വാ​വി​നെ​യും ക​ണ്ട നാ​ട്ടു​കാ​ർ ഇ​യാ​ളെ മ​ർ​ദ്ദി​ച്ചു. അ​പ്പോ​ഴാ​ണ് ഇയാൾ തന്‍റെ കാമുകനാണെന്ന് യുവതി സമ്മതിച്ചത്. മാ​ത്ര​മ​ല്ല ത​ന്‍റെ അ​ഭി​പ്രാ​യം ചോ​ദി​ക്കാ​തെ​യാ​ണ് ബ​ന്ധു​ക്ക​ൾ ഈ ​വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു.

സം​ഭ​വം അ​റി​ഞ്ഞ ബ​സു​ദേ​വ് ഇ​വ​രെ ഉ​പ​ദ്ര​വി​ക്കാ​നോ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു തു​നി​യാ​നോ ത​യാ​റാ​കാ​തെ ഇ​വ​രു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച ബ​സു​ദേ​വ് ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ ബ​സു​ദേ​വി​ന്‍റെ വി​ശാ​ല​മ​ന​സ്ക​ത​യെ പു​ക​ഴ്ത്തി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.