ഇ-​റി​ക്ഷ​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​വ​യ​സു​കാ​രി​ക്ക് തു​ണ​യാ​യി വ​ഴി​യാ​ത്രി​ക​ൻ
Thursday, May 24, 2018 2:21 PM IST
നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മു​മ്പോ​ട്ട് പോ​യ ഇ​ല​ക്ട്രോ​ണി​ക്സ് റി​ക്ഷ​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​വ​യ​സു​കാ​രി​യെ വ​ഴി​യാ​ത്രി​ക​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വ​ശ്യ​യി​ലെ ലാ​ൻ​കോ കൗ​ണ്ടി​യി​ലാ​ണ് ഈ ​അ​പ​ക​ടം ന​ട​ന്ന​ത്.

ആ​ക്സി​ലേ​റ്റ​റി​ൽ കു​ട്ടി​യു​ടെ കൈ ​കു​ടു​ങ്ങി​യ​തി​നാ​ൽ ഓ​ട്ടോ ത​നി​യെ മു​മ്പോ​ട്ടു പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. കു​ട്ടി​യും ഓ​ട്ടോ​യും മു​മ്പോ​ട്ടു പോ​കു​മ്പോ​ൾ ര​ണ്ടു യു​വ​തി​ക​ൾ പി​ന്നാ​ലെ ഓ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

പെ​ട്ട​ന്ന് ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യ ഒ​രാ​ൾ ഓ​ട്ടോ​യു​ടെ മു​മ്പി​ലേ​ക്ക് എ​ടു​ത്തു ചാ​ടി കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കു​ട്ടി​ക്ക് അ​പ​ക​ടം ഒ​ന്നും പ​റ്റി​യി​രു​ന്നി​ല്ലെ​ങ്കി​ലും ഈ ​കു​ട്ടി​യെ ര​ക്ഷി​ച്ച​യാ​ളു​ടെ മൂ​ന്നു പ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ട്. കൂ​ടാ​തെ മ​റ്റു പ​രി​ക്കു​ക​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.