ടോ​യ്‌ല​റ്റി​ൽ ക​യ​റി​യ ഭ​ർ​ത്താ​വി​നു നേ​ർ​ക്ക് തുരുതുരാ നി​റ​യൊ​ഴി​ച്ച് ഭാര്യ; കാരണം വിചിത്രം..!
വീ​ട്ടി​ലെ ടോ​യ്‌ലറ്റി​നു​ള്ളി​ൽ ക​യ​റി​യ ഭ​ർ​ത്താ​വി​നു നേ​ർ​ക്ക് തുരുതുരാ നിറയൊഴിച്ച് ഭാ​ര്യ. അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ പോ​ലീ​സാ​ണ് സം​ഭ​വം പു​റ​ത്തു​വി​ട്ട​ത്.

പോ​ലീ​സി​നോ​ട് ഇ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ങ്ങ​നെ: ഞ​ങ്ങ​ൾ വി​വാ​ഹി​ത​രാ​യി​ട്ട് മു​പ്പ​ത് വ​ർ​ഷ​ങ്ങ​ളാ​യി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി ഭാ​ര്യ വീ​ട്ടി​ൽ വ​ഴ​ക്കാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഞാ​ൻ ടോ​യ്‌ല​റ്റി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ൾ പി​ന്നാ​ലെ ക​യ​റി​യ ഇ​വ​ർ എ​നി​ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തതിനു പിന്നാലെ വിചിത്ര വാദമാണ് യു​വ​തി പ​റ​ഞ്ഞ​ത്. താൻ പ​റ​യു​ന്ന​തൊ​ന്നും കേ​ൾ​ക്കാ​തി​രു​ന്ന ഭ​ർ​ത്താ​വി​ന്‍റെ ശ്ര​ദ്ധ​ല​ഭി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഈ അക്രമം ചെ​യ്ത​തെ​ന്നും. എ​ന്നാ​ൽ ഭി​ത്തി​ക്കു നേ​രെ​യാ​ണ് താ​ൻ നി​റ​യൊ​ഴി​ച്ച​തെ​ന്നും യുവതി പോലീസിനോട് പറഞ്ഞു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ നി​ന്നും ഏ​ഴ് ഇ​ഞ്ച് മാ​റി​യാ​ണ് വെ​ടി​യു​ണ്ട ഭി​ത്തി​യി​ൽ പ​തി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.