കാ​ർ വ​ർ​ഷോ​പ്പി​ലെ​ത്തി​ക്കാ​ൻ പെട്ടി ഓ​ട്ടോ​റി​ക്ഷ; കി​ടി​ല​ൻ വീ​ഡി​യോ
Tuesday, June 5, 2018 1:53 PM IST
കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച വാ​ഹ​ന​ങ്ങ​ൾ മ​റ്റൊ​രു വ​ലി​യ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു പോ​കു​ന്ന​ത് വ​ലി​യ കാ​ര്യ​മ​ല്ല എ​ന്നാ​ൽ ചെ​റി​യൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന​ത് വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ്. ഇ​തി​നു സ​മാ​ന​മാ​യ കാ​ര്യ​മാ​ണ് അ​ടു​ത്തി​ടെ ചൈ​ന​യി​ലെ ഹെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന​ത്.

കാ​ര​ണം യാ​ത്ര​ക്കി​ട​യി​ൽ ത​ക​രാ​റി​ലാ​യ ഒ​രു കാ​ർ വ​ർ​ക്ക് ഷോ​പ്പി​ലെ​ത്തി​ക്കാ​ൻ ഡ്രൈ​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത് ഒ​രു പെ​ട്ടി ഓ​ട്ടോ​റി​ക്ഷ ആ​യി​രു​ന്നു. വ​ർ​ക്ക് ഷോ​പ്പ് വ​രെ കാ​റു​മാ​യി പോ​കു​ന്ന​തി​ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് 8,300 രൂ​പ​യാ​ണ്.

എ​ന്നാ​ൽ കാ​റു​മാ​യു​ള്ള ഈ ​യാ​ത്ര ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റി​ൽ നി​ന്നും 1,300 രൂ​പ ഈ​ടാ​ക്കി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​ർ പ​ക​ർ​ത്തി​യ ഈ ​യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.