31 ബീയർ ഗ്ലാസുമായി നടന്നത് ഗിന്നസിലേക്ക്
Wednesday, September 20, 2017 4:36 AM IST
ഗ്ലാ​സി​ൽ നി​റ​ച്ച വെ​ള്ള​വു​മാ​യി ഒ​രു തു​ള്ളി​പോ​ലും നി​ല​ത്തു വീ​ഴ്ത്താ​തെ എ​ത്ര ദൂ​രം ന​ട​ക്കാ​ൻ സാ​ധി​ക്കും.? വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ചോ​ദ്യ​മാ​ണി​ത്. എ​ന്നാ​ൽ ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ജ​ർ​മ​നി​യി​ലെ ബ​വാ​റി​യ സ്വ​ദേ​ശി​യാ​യ ഒ​ലി​വ​ർ സ്ട്രം​പ്ഫ​ൽ എ​ന്ന​യാ​ൾ. 31 ബീയ​ർ ഗ്ലാ​സു​ക​ളി​ൽ നി​റ​ച്ച ബീയ​റു​മാ​യി 40 മീ​റ്റ​റാ​ണ് ന​ട​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബീയ​ർ ഫെ​സ്റ്റി​വലിലാ​ണ് ത​ന്‍റെ ക​ഴി​വ് ലോ​ക​ത്തി​നു മു​ന്പി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​തി​നു മു​ന്പ് 25 ഗ്ലാ​സു​ക​ളി​ൽ നി​റ​ച്ച ബീയ​റു​മാ​യി ന​ട​ന്ന് അ​ദ്ദേ​ഹം റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. സ്വ​ന്തം റിക്കാർഡാ​ണ് അ​ദ്ദേ​ഹം ഇ​പ്രാ​വ​ശ്യം തി​രു​ത്തി​ക്കു​റി​ച്ച​ത്. ആ​ദ്യം 27 ഗ്ലാ​സു​ക​ളി​ൽ നി​റ​ച്ച ബീ​യ​റു​മാ​യി ന​ട​ക്കാ​ൻ ആ​രം​ഭി​ച്ച ഒ​ലി​വ​ർ പി​ന്നീ​ട് നാലു ഗ്ലാ​സു​ക​ൾ കൂ​ടി എ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​ൽ നി​ന്നും ര​ണ്ട് ഗ്ലാ​സു​ക​ൾ നി​ല​ത്തു വീ​ണു​പോ​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഓ​സ്ട്രേ​ലി​യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് കോ​ർ​പ്പ​റേ​ഷ​നാ​ണ് ഈ ​വാ​ർ​ത്ത​ക​ൾ പു​റ​ത്തു വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.