റെ​ഡ്ബു​ൾ ബി​യ​റി​നു​ള്ളി​ൽ ച​ത്ത എ​ലി
Thursday, March 15, 2018 12:34 PM IST
ബി​യ​റി​നു​ള്ളി​ൽ നി​ന്നും ച​ത്ത എ​ലി​യെ ല​ഭി​ച്ചു. സം​ഭ​വം എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ജോഷ് ഹെൻലി എന്നയാൾ വാ​ങ്ങി​യ റെ​ഡ്ബു​ൾ ക​ന്പ​നി​യു​ടെ ബി​യ​റി​നു​ള്ളി​ൽ നി​ന്നു​മാ​ണ് എ​ലി​യെ ക​ണ്ടെ​ത്തി​യ​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബി​യ​ർ ആ​സ്വ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ന്തോ ഒ​രു വ​സ്തു ത​ന്‍റെ ചു​ണ്ടി​ൽ ത​ട​യു​ന്ന​തു പോ​ലെ അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​പാ​ക​ത തോ​ന്നി​യ​ത്. ഉ​ട​ൻ ത​ന്നെ ഒ​രു ക​ത്രി​ക എ​ടു​ത്ത് ഈ ​ടി​ൻ ബി​യ​ർ മു​റി​ച്ച​പ്പോ​ൾ ഒ​രു എ​ലി​യെ ച​ത്ത നി​ല​യി​ൽ ഇ​തി​നു​ള്ളി​ൽ നി​ന്നും ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ക​ണ്ട് ഞെ​ട്ടി​യ അ​ദ്ദേ​ഹം ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റം ലോ​ക​മ​റി​യു​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.