നൂ​റാം വ​യ​സി​ൽ വി​മാ​ന​ത്തി​ൽ​നി​ന്ന് ഒ​രു എ​ടു​ത്തു​ചാ​ട്ടം
Thursday, August 2, 2018 1:43 PM IST
പ്രാ​യ​മാ​കു​ന്ന​തോ​ടെ ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ വീ​ടി​നു​ള്ളി​ലേ​ക്ക് ഒ​തു​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് സാ​ധാ​ര​ണ ന​മ്മ​ൾ കാ​ണാ​റ്. എ​ന്നാ​ൽ സി​യാ​റ്റി​ൽ​കാ​ര​നാ​യ സ്റ്റ്യൂ ​വി​ല്യം​സ​ണ്‍ അ​ങ്ങ​നെ​യ​ല്ല. പ്രാ​യം​കൂ​ടും​തോ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ത്സാ​ഹം കൂ​ടി​വ​രു​ക​യാ​ണ്.

ഒ​ടു​വി​ൽ ത​ന്‍റെ നൂ​റാം ജന്മദി​നം അ​ദ്ദേ​ഹം ആ​ഘോ​ഷി​ച്ച​താ​കാ​ട്ടെ പ​റ​ന്നു​കൊ​ണ്ടി​രു​ന്ന ഒ​രു വി​മാ​ന​ത്തി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടി​ക്കൊ​ണ്ട്. പാ​ര​ച്യൂ​ട്ട​ട​ക്ക​മു​ള്ള സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യിട്ട് ആ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​ട്ടം.

ചാ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ സ്കൈ ​ഡൈ​വിം​ഗ് ചെ​യ്യു​ന്ന ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​യി സ്റ്റ്യൂ. ​അ​ടു​ത്ത ജന്മദി​ന​ത്തി​ലും വി​മാ​ന​ത്തി​ൽ​നി​ന്ന് ചാ​ടി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം പി​ടി​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് സ്റ്റ്യു ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.