ത​ല​യ​റു​ത്ത പാ​മ്പി​ന്‍റെ ചോ​ര കു​ടി​ക്കു​ന്ന സൈ​നി​ക​ർ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്കു പി​ന്നി​ലെ ര​ഹ​സ്യം..
Sunday, February 25, 2018 10:20 AM IST
ഒരുകൂട്ടം സൈ​നി​ക​ർ പാ​മ്പി​ന്‍റെ ചോ​ര​കു​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ താ​യ്‌ലൻ​ഡി​ൽ പോ​യി ന​ട​ത്തി​യ പ​രി​ശീ​ന​ത്തി​നി​ടെ​യാ​ണ് ഈ ​അ​ഭ്യാ​സം കാഴ്ചവെച്ചത്.യുദ്ധത്തിനിടെ കൊ​ടു​ങ്കാ​ട്ടി​ൽ കു​ടു​ങ്ങിപ്പോകുകയാണെങ്കി​ൽ ആ ​സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ക്കാ​നാ​യി​രു​ന്നു അ​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

പ​രി​ശീ​ല​ന​ത്തി​ൽ ഇ​വ​ർ​ക്കൊ​പ്പം ദ​ക്ഷി​ണ​കൊ​റി​യ​ൻ സൈ​നി​ക​രും പ​ങ്കു​ചേ​ർ​ന്നി​രു​ന്നു.​അ​ക്ര​മി​ക്കാ​നൊ​രു​ങ്ങി നി​ൽ​ക്കു​ന്ന മൂ​ർ​ഖ​ൻ പാ​ന്പി​നെ കൈപ്പിടി​യി​ലാ​ക്കു​ന്ന​തും പി​ന്നീ​ട് ത​ല​യ​റു​ത്ത പാ​ന്പി​ന്‍റെ ചോ​ര സൈ​നി​ക​ർ​ക്ക് ന​ൽ​കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. കൂ​ടാ​തെ ജീ​വ​നു​ള്ള തേ​ളി​നെ ക​ഴി​ക്കു​ന്ന​തിന്‍റെയും പാ​ന്പി​നെ ചു​ട്ടുതിന്നുന്നതിന്‍റെയും ചും​ബി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളും ഇതോടൊ​പ്പം പ്രചരിക്കുന്നുണ്ട്. സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.