ഗൂഗിൾ മാപ്പിൽ സൂപ്പർമാരിയോ വഴികാട്ടും
Sunday, March 11, 2018 9:54 AM IST
ഇ​ന്ന​ലെ മാ​ർ​ച്ച് പ​ത്ത്. ലോ​ക​വ്യാ​പ​ക​മാ​യി ഈ ​ദി​നം മാ​രി​യോ ദി​ന​മെ​ന്ന പേ​രി​ലാ​ണ് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്. മാ​രി​യോ​യെ ഓ​ർ​ക്കു​ന്നി​ല്ലേ? ഒ​രു​കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ ഇ​ഷ്ട ഗെ​യിം ക​ഥാ​പാ​ത്ര​മാ​യ സൂ​പ്പ​ർ മാ​രി​യോ...! മാ​രി​യോ ദി​നം പ്ര​മാ​ണി​ച്ച് ഗൂ​ഗി​ൾ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ൾ മാ​പ്പും നി​ന്‍റെ​ൻ​ഡോ​ ഗെയിം ഡെവലപ്പേഴ്സും ചേ​ർ​ന്ന് ഐ​ഒ​എ​സ്, ആ​ൻ​ഡ്രോ​യ്ഡ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കു​ള്ള ഗൂ​ഗി​ൾ മാ​പ്പി​ൽ മാ​രി​യോ​യെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ​മു​ത​ൽ വ​ഴി​കാ​ട്ടാ​നാ​യി മാ​രി​യോ​യെ​യും ല​ഭി​ക്കു​ന്ന​ത്. ഗൂ​ഗി​ൾ മാ​പ് ആ​പ് തു​റ​ന്ന് സ​ഞ്ചാ​രപാ​ത തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ സ്ക്രീ​നി​നു താ​ഴ്ഭാ​ഗ​ത്ത് മ​ഞ്ഞ നി​റ​ത്തി​ൽ ഒ​രു ചോ​ദ്യ​ചി​ഹ്നം കാ​ണാം. ഇ​ത് ക്ലി​ക്ക് ചെ​യ്യു​ന്പോ​ഴാ​ണ് മാ​രി​യോ വേ​ർ​ഷ​ൻ ല​ഭ്യ​മാ​കു​ക. യാ​ത്ര​ക്കാ​ർ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള പാ​ത​യി​ൽ നാ​വി​ഗേ​ഷ​ൻ ആ​രോ​യ്ക്കു പ​ക​രം മാ​രി​യോ ത​ന്‍റെ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച് വ​ഴി കാ​ട്ടും. ഈ ​മാ​സം 17 വ​രെ മാ​രി​യോ ഗൂ​ഗി​ൾ മാ​പ്പി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​ണു വി​വ​രം.‌‌

ഗൂ​ഗി​ൾ മാ​പ്പ് ഇ​തു​വ​രെ ആ​വി​ഷ്ക​രി​ച്ച​തി​ൽ ഏ​റ്റ​വും നൂ​ത​ന​മാ​യ ആ​ശ​യ​മാ​ണി​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മാ​രി​യോ അ​ട​ക്കി​വാ​ണി​രു​ന്ന കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കാ​ൻ പു​തി​യ വ​ഴി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഗൂ​ഗി​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.