ലെക്സി റോസിന്‍റെ തലമുടി കണ്ടാൽ ആരും അദ്ഭുതപ്പെടും!
Tuesday, May 8, 2018 3:01 PM IST
ഗ​ർ​ഭി​ണി​യാ​യ ഹ​നാ ഹോ​ളി​ൻ​സ് എ​ന്ന യു​വ​തി പ്ര​തി​മാ​സ ചെ​ക്ക​പ്പി​നാ​യി ആറുമാസം മുന്പ് ആ​ശു​പ​ത്രി​യി​ൽ ചെ​ന്നു. കു​ഞ്ഞി​ന്‍റെ വ​ള​ർ​ച്ച​ അ​റി​യാ​ൻ സ്കാ​ൻ ചെ​യ്ത ഡോ​ക്ട​ർ ആ​ദ്യ​മൊ​ന്നു ഞെ​ട്ടി. കു​ട്ടി​യു​ടെ ത​ല​യു​ടെ ഭാ​ഗ​ത്ത് എ​ന്തോ നീ​ണ്ടു​ നി​ൽ​ക്കു​ന്നു. ശ്ര​ദ്ധി​ച്ചു നോ​ക്കി​യ​പ്പോ​ൾ അ​ത് മ​റ്റൊ​ന്നു​മ​ല്ല ത​ല​മു​ടി​യാ​ണെ​ന്ന് മ​ന​സി​ലാ​യി.

ഡോ​ക്ട​റു​ടെ അ​നു​ഭ​വ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ്കാ​നിം​ഗി​ൽ കു​ഞ്ഞി​ന്‍റെ ത​ല​മു​ടി ഇ​ത്ര​യും നീ​ണ്ടു ക​ണ്ട​ത്. കു​ഞ്ഞു പി​റ​ന്ന​തോ​ടെ അ​വ​ളെ കാ​ണു​ന്ന​വ​ർ​ക്കെ​ല്ലാം അ​ന്പ​ര​പ്പാ​യി. പി​റ​ന്ന് പി​റ്റേ​ദി​വ​സം ത​ന്നെ ലെ​ക്സി റോ​സ് എ​ന്ന ആ ​പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി വെ​ട്ടേ​ണ്ടി വ​ന്നു. ഇ​പ്പോ​ൾ ലെ​ക്സി റോ​സി​ന് നാ​ലു മാ​സ​മാ​ണ് പ്രാ​യം.

ബ്രി​ട്ട​ണി​ലെ ഏ​റ്റ​വു​മ​ധി​കം മു​ടി​യു​ള്ള കു​ട്ടി എ​ന്ന റി​ക്കാ​ർ​ഡ് ഇ​പ്പോ​ൾ ലെ​ക്സി​യു​ടെ പേ​രി​ലാ​ണ്. ഇ​ത്ര​യും നാ​ൾ ലെ​ക്സി​യു​ടെ ചേ​ച്ചി​യു​ടെ പേ​രി​ലാ​യി​രു​ന്നു ഈ ​റി​ക്കാ​ർ​ഡ്. ലെ​ക്സി​യേ​യും കൊ​ണ്ടു പു​റ​ത്തി​റ​ങ്ങി​യാ​ൽ ആ​ളു​ക​ൾ അ​ദ്ഭു​ത​ത്തോ​ടെ​യാ​ണ് നോ​ക്കാ​റെ​ന്ന് അ​മ്മ ഹ​നാ പ​റ​യു​ന്നു.

പ​ല​രും വി​ഗ്ഗാ​ണോ എ​ന്ന​റി​യാ​ൻ കു​ട്ടി​യു​ടെ മു​ടി​യി​ൽ പി​ടി​ച്ചു​നോ​ക്കും. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും ഹ​നാ ലെ​ക്സി​യു​ടെ മു​ടി വെ​ട്ടി​യൊ​തു​ക്കും. മു​ടി നേ​രേ മു​ക​ളി​ലേ​ക്ക് നി​ൽ​ക്കു​ന്ന സ്പൈ​ക്ക് സ്റ്റൈ​ലാ​ണ് ലെ​ക്സി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മെ​ന്നും ഹ​നാ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.