മൈക്കിൾ ജാക്സൺ വളർത്തിയിരുന്ന ആന മൃ​ഗ​ശാ​ല​യി​ൽ​ നി​ന്ന് ചാ​ടി​പ്പോ​യി
Wednesday, June 20, 2018 2:28 PM IST
പോ​പ് ഇ​തി​ഹാ​സം മൈ​ക്കി​ൾ ജാ​ക്സ​ണി​ന്‍റെ വ​ള​ർ​ത്തു​മൃ​ഗ​മാ​യി​രു​ന്ന അ​ലി എ​ന്ന ആ​ന മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് ചാ​ടി​പ്പോ​യി. ഫ്ളോ​റി​ഡ​യി​ലെ ജാ​ക്സ​ണ്‍​വി​ൽ മൃ​ഗ​ശാ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ന​യെ പാ​ർ​പ്പി​ച്ചി​രു​ന്ന സ്ഥ​ല​ത്തെ ഗേ​റ്റ് അ​ബ​ദ്ധ​ത്തി​ൽ ആ​രോ തു​റ​ന്നി​ടു​ക​യാ​യി​രു​ന്നു. ഈ ​ഗേ​റ്റി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യ ആ​ന സ​മീ​പ​ത്തു​ള്ള മൃ​ഗ​ങ്ങ​ളെ​യെ​ല്ലാം ന​ട​ന്നു ക​ണ്ടു.

ആ​ന ചാ​ടി​പ്പോ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ ഉ​ട​ൻ​ത​ന്നെ ഭ​ക്ഷ​ണം കാ​ട്ടി മ​യ​ക്കി അ​ലി​യെ അ​തി​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് തി​രി​ച്ചെ​ത്തി​ച്ചു. മൈ​ക്കി​ൾ ജാ​ക്സ​ണ്‍ ജീ​വി​ച്ചി​രു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യോ​ട് ചേ​ർ​ന്ന് ഒ​രു സ്വ​കാ​ര്യ മൃ​ഗ​ശാ​ല സ്ഥാ​പി​ച്ചി​രു​ന്നു.

ക​ടു​വ​യും ചി​ന്പാ​ൻ​സി​യും അ​ട​ക്കം നി​ര​വ​ധി മൃ​ഗ​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. 2009ൽ ​മൈ​ക്കി​ൾ ജാ​ക്സ​ണ്‍ മ​രി​ക്കു​ന്ന​തി​നു​മു​ന്പു​ത​ന്നെ ഇ​വ​യെ പൊ​തു​മൃ​ഗ​ശാ​ല​ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ജാ​ക്സ​ണ്‍​വി​ൽ മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​യ ആ​ന​യാ​ണ് അ​ലി.

മൈ​ക്കി​ൾ ജാ​ക്സ​ണി​ന്‍റെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഈ ​ആ​ന. മ​ര്യാ​ദ​ക്കാ​ര​നാ​യ അ​ലി പു​റ​ത്തു​ചാ​ടി​യെ​ങ്കി​ലും കു​സൃ​തി ഒ​ന്നും ഒ​പ്പി​ച്ചി​ല്ലെ​ന്ന് അ​ലി​യു​ടെ ട്രെ​യി​ന​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.