ന​ദി​യി​ൽ കു​ടു​ങ്ങി​യ കാ​ർ യാ​ത്രി​ക​ർ​ക്കു തു​ണ​യാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, July 17, 2018 3:52 PM IST
അ​തി​ശ​ക്ത​മാ​യി ഒ​ഴു​കി​യ ന​ദി​യി​ൽ കു​ടു​ങ്ങി​പ്പോ​യ കാ​ർ യാ​ത്രി​ക​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മ​ഹാ​രാ​ഷ്ട​യി​ലെ ത​ലോ​ജ​യ്ക്കു സ​മീ​പം ഗോ​ട്ട്ഗാ​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​റി​ൽ കു​ടു​ങ്ങി​യ ഇ​വ​ർ വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട് ഇ​വി​ടേ​ക്ക് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ക​യ​ർ ഉ​പ​യോ​ഗി​ച്ച് യാ​ത്രി​ക​രെ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മു​പ്പ​ത്തി​യേ​ഴു​വ​യ​സു​കാ​ര​നാ​യ അ​ഷ​റ​ഫ് ഖ​ലി​ൽ ഭാ​ര്യ ഹാ​മി​ദ ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണ് കാ​റി​ൽ കു​ടു​ങ്ങി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​ൽ​പ്പം കൂ​ടി വൈ​കി​യി​രു​ന്നു​വെ​ങ്കി​ൽ ഇ​വ​ർ ഒ​ഴു​കി പോ​കു​മാ​യി​രു​ന്നു,

പാ​ല​ത്തി​ൽ നി​ന്നി​രു​ന്ന വാ​ഹ​നം ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പെ​ട്ട് ന​ദി​യി​ലേ​ക്കു വീ​ണാ​ണ് കു​ടു​ങ്ങി​പ്പോ​യ​ത്. വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ദ്ധി​ച്ച​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഇ​വ​ർ കാ​റി​നു മു​ക​ളി​ലേ​ക്കു ക​യ​റി​യി​രി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.