മോ​ഹ​ൻ​ലാ​ൽ- ജോ​ഷി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും
Monday, October 16, 2017 1:33 AM IST
നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച മോ​ഹ​ൻ​ലാ​ൽ- ജോ​ഷി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ന്നു. പു​ലി​മു​രു​ക​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. ബി​ഗ് ബ​ജ​റ്റി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 2018ൽ ​ആ​രം​ഭി​ക്കും. ഇ​ന്ത്യ​യ്ക്കു പുറമേ വി​ദേ​ശ രാ​ജ്യ​ങ്ങ​ളും പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളാണ്.

വി ​എ ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ തി​ര​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ. ര​ണ്‍​ജി പ​ണി​ക്ക​ർ തി​ര​ക്ക​ഥ ര​ചി​ച്ച് ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലും, അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലും മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടൈ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലും മോ​ഹ​ൻ​ലാ​ൽ ആ​ണ് നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.