ജിമിക്കി കമ്മലിന് ചുവടുവച്ച് ലാലേട്ടൻ; വീഡിയോ വൈറൽ
വെളിപാടിന്‍റെ പുസ്തകത്തിൽ തുടങ്ങിയ ജിമിക്കി കമ്മൽ തരംഗം കേരളവും ഇന്ത്യയും വിട്ട് അമേരിക്ക വരെ പടർന്നുകഴിഞ്ഞു. കോളജുകളിലടക്കം എല്ലാ ഓണാഘോഷങ്ങളിലും ജിമിക്കി കമ്മൽ നൃത്തം ഇടംപിടിക്കുകയും ചെയ്തിരുന്നു. പാട്ടിന്‍റെ വിവിധ വേർഷനുകൾ യൂട്യൂബിൽ തരംഗമാകുന്നതിനിടെ ജിമിക്കി കമ്മലുമായി സാക്ഷാൽ മോഹൻലാൽ തന്നെ എത്തിയിരിക്കുകയാണ്.

വെളിപാടിന്‍റെ പുസ്തകം ടീമിനൊപ്പം ജിമിക്കി കമ്മൽ പാട്ടിന് ലാലേട്ടൻ ചുവടുവയ്ക്കുന്ന വീഡിയോയാണ് എത്തിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. അപ്പാനി ശരത് കുമാറും അരുണും അടക്കം യുവതാരങ്ങളെ അണിനിരത്തിയുള്ള ലാലേട്ടന്‍റെ ജിമിക്കി കമ്മൽ നിമിഷനേരം കൊണ്ട് വൈറലായിക്കഴിഞ്ഞു.