"ഇത്രയധികം വൃത്തിയില്ലായ്മ സൃഷ്ടിക്കുന്നത് എന്തിനാണ്..‍?'- മോഹൻലാൽ ചോദിക്കുന്നു
Thursday, September 21, 2017 6:20 AM IST
ജീവിച്ചിരിക്കുമ്പോൾ ഇത്രയധികം വൃത്തിയില്ലായ്മ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മോഹൻലാൽ. പുതിയ ബ്ലോഗിലൂടെയാണ് അദ്ദേഹം വൃത്തിയുടെയും ശുചിത്വത്തിന്‍റെയും പ്രാധാന്യം ഊന്നിപ്പറയുന്നത്. അടുത്തിടെ സന്ദർശിച്ച ഭൂട്ടാനെയാണ് അദ്ദേഹം ഇക്കാര്യത്തിൽ മാതൃകയായി കാട്ടുന്നത്. അവിടെ വൃത്തികെട്ട ചവറുകൂമ്പാരങ്ങൾ കണ്ടേയില്ലെന്നും രാജ്യം വൃത്തിയായി സൂക്ഷിക്കാൻ ഓരോ പൗരനും ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും മോഹൻലാൽ പറയുന്നു. ഭൂട്ടാന് ഈ അവസ്ഥ സ്വർഗത്തിൽ നിന്നും ആരും പ്രത്യേക പാക്കേജായി കൊണ്ടുവന്നതല്ലെന്നും അവർ സ്വയം ജീവിച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം പറയുന്നു.

നമുക്ക് ഉള്ളിലെ ശുദ്ധിയാണോ പുറത്തെ ശുദ്ധിയാണോ നഷ്ടപ്പെട്ടതെന്ന് ആലോചിക്കേണ്ട വിഷയമാണ്. ചുറ്റുപാടുകളുടെ വൃത്തിയും ശുദ്ധിയും നഷ്ടപ്പെട്ടതു മുതലാണ് നമ്മുടെ സ്വഭാവത്തിലും ചിന്തയിലും പ്രവൃത്തിയിലും താളപ്പിഴകൾ ഉണ്ടാകാൻ തുടങ്ങിയതെന്നും മോഹൻലാൽ പറയുന്നു. മാറ്റം തുടങ്ങാൻ ഏറ്റവും നല്ല ദിവസമാണ് ഒക്ടോബർ രണ്ട്. എല്ലാ വർഷവും ഒരാഴ്ച ശുചീകരണ വാരം നടത്താറുണ്ട്. എന്നാൽ 365 ദിവസം കൊണ്ട് ഉണ്ടാക്കിയ മാലിന്യം ഏഴു ദിവസം കൊണ്ട് ഇല്ലാതാക്കാം എന്നു വിചാരിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരമെന്നും ശുചിത്വം എന്നത് തുടർ പ്രക്രിയ ആകണമെന്നും താരം പറയുന്നു.

ആനന്ദത്തിന്‍റെ രഹസ്യമറിയാനാണ് താൻ ഭൂട്ടാനിലേക്കു പോയത്. ഒടുവിൽ ആ രഹസ്യം തിരിച്ചറിഞ്ഞുവെന്നും നമ്മുടെ ഉള്ളിൽ തന്നെയാണ് ആനന്ദമെന്നും മോഹൻലാൽ ബ്ലോഗിന്‍റെ അവസാനം പറയുന്നു.

മോഹൻലാലിന്‍റെ ബ്ലോഗിന്‍റെ പൂർണരൂപം:






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.