മ​ര​ത്തി​ൽ ചു​റ്റി കി​ട​ക്കു​ന്ന പാ​മ്പി​ന്‍റെ ത​ല​യി​ൽ ക​ടി​ച്ചു തൂ​ങ്ങി കീ​രി: കി​ടി​ല​ൻ വീ​ഡി​യോ
Sunday, October 8, 2017 3:53 AM IST
മ​ര​ത്തി​ൽ ചു​റ്റി താ​ഴേ​ക്ക് തൂ​ങ്ങിക്കിടക്കു​ന്ന വിഷപ്പാമ്പിന്‍റെ ത​ല​യി​ൽ കീ​രി ക​ടി​ച്ചു തൂ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ദക്ഷിണാഫ്രി​ക്ക​യി​ലെ ക്രൂഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്നു​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ഷ​കാ​രി​യാ​യ ബ്ലാ​ക്ക് മാ​ന്പ ഇ​ന​ത്തി​ൽ പെ​ട്ട​താ​ണ് പാ​ന്പ്.

ഡെ​ലി​യ ബ്രോ​ങ്ക്ഹോ​സ്റ്റ് എ​ന്ന യു​വ​തി ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ത​റ​യി​ൽ നി​ന്നും അ​ൽ​പം ഉ​യ​ർ​ന്ന് ഒ​രു മ​ര​ത്തി​ൽ ചു​റ്റി താ​ഴേ​ക്ക് ത​ല നീ​ട്ടി​യാ​യി​രു​ന്നു പാ​ന്പി​ന്‍റെ കി​ട​പ്പ്. കീ​രി നി​ല​ത്തു നി​ന്നും ഉ​യ​ർ​ന്ന് ചാ​ടി പാ​ന്പി​ന്‍റെ ത​ല​യി​ൽ ക​ടി​ച്ചു തൂ​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. പാ​ന്പ് ച​ത്തു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ ത​ല​യി​ൽ ക​ടി​ച്ച് താ​ഴേ​ക്ക് ഇ​ടു​വാ​ൻ കീ​രി ശ്ര​മി​ക്കു​ന്ന​തും കാ​ണാം.

അ​ൽ​പ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം കീ​രി ത​ന്‍റെ ശ്ര​മ​ത്തി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തു. ക്രു​ഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.