ബ്രിട്ടനെ ഞെട്ടിച്ച ഇടിമിന്നലുകളുടെ മാതാവ്
Wednesday, May 30, 2018 10:14 AM IST
ബ്രി​ട്ട​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​പൂ​ർ​വ​മാ​യ ഒ​രു സം​ഭ​വ​ത്തി​നാ​ണ് സാ​ക്ഷി​ക​ളാ​യ​ത്. ഒ​റ്റ രാ​ത്രി​കൊ​ണ്ട് ഇ​വി​ട​ത്തെ ആ​കാ​ശ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് 15,000 മു​ത​ൽ 20,000 വ​രെ ഇ​ടി​മി​ന്ന​ലു​ക​ൾ. ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​യും മി​ന്ന​ലും കാ​ര​ണം ഈ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ ​രാ​ത്രി ഉ​റ​ങ്ങാ​നാ​യി​ല്ല.

ഇ​ടി​മി​ന്ന​ലു​ക​ളു​ടെ മാ​താ​വ് എ​ന്നാ​ണ് ഈ ​പ്ര​തി​ഭാ​സ​ത്തെ കാ​ല​വ​സ്ഥാ ശാ​സ്ത്ര​ജ്ഞ​ർ വി​ശേ​ഷി​പ്പി​ച്ച​ത്. ബ്രി​ട്ട​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ആ ​രാ​ത്രി​മാ​ത്രം ഫ​യ​ർ​ഫോ​ഴ്സി​ന് വ​ന്ന​ത് അഞ്ഞൂറില​ധി​കം ഫോ​ണ്‍കോ​ളു​ക​ൾ.

ര​ണ്ടു ദി​വ​സ​മാ​യി ബ്രി​ട്ട​നി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. നിരവധി സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​സാ​ധ്യ​ത​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പു കൊ​ടു​ത്തു. മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​ത​ബ​ന്ധം ത​ക​രാ​റി​ലാ​ണ്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും താ​ളം​തെ​റ്റു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.