പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളെ പു​ന​രു​പ​യോ​ഗി​ച്ച് സ്റ്റാ​ർ​ട്ട് അ​പ്പ്
Monday, May 7, 2018 6:01 PM IST
ക​ത്തു​ന്ന വേ​ന​ലി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ആ​ശ്വാ​സ​മാ​കു​ന്ന​ത് കു​പ്പി​വെ​ള്ള​മാ​ണ്. എ​ന്നാ​ൽ വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന കു​പ്പി​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴി​യു​ന്ന​തോ​ടെ പ്ലാ​സ്റ്റി​ക് കു​പ്പി മാ​ലി​ന്യ​മാ​യി മാ​റും.

ഇ​ത്ത​ര​ത്തി​ൽ ചെ​റു​ന​ഗ​ര​ങ്ങ​ളി​ൽ പോ​ലും ആ​യി​ര​ക്ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളാ​ണ് അ​ജൈ​വ മാ​ലി​ന്യ​ത്തി​ന്‍റെ പ​ട്ടി​ക​യി​ലെ​ത്തു​ന്ന​ത്. പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​മാ​കു​ന്ന ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ളെ മ​നു​ഷ്യ​ന് ഉ​പ​യോ​ഗ പ്ര​ദ​മാ​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ ഒ​രു സ്റ്റാ​ർ​ട്ട് അ​പ് സം​രം​ഭം. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​യ അ​നു കാ​ർ​ത്തി​ക് സ്ഥാ​പി​ച്ച ലൈ​റ്റ് ഇ​റ്റ് അ​പ് എ​ന്ന സ്റ്റാ​ർ​ട്ട് അ​പ് ആ​ണ് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ടെ പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പൂ​ന്തോ​ട്ട​ത്തി​ലും വീ​ടി​നു​ള്ളി​ലും സ്ഥാ​പി​ക്കാ​വു​ന്ന വെ​ർ​ട്ടി​ക്കി​ൾ ഗാ​ർ​ഡ​നി​ൽ ചെ​ടി​ക​ൾ വ​ള​ർ​ത്താ​നും, മേ​ശ​യാ​യും, താ​ല്ക്കാ​ലി​ക വി​ശ്ര​മ​മു​റി​യു​മൊ​ക്കെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ചാ​ണ് ഇ​വ​ർ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ൽ നി​ന്ന് പു​തി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ള​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​ധാ​ന ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ഒ​രു ദി​വ​സം ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ ഇ​വ​യു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഉ​ല്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം ഇ​വ​യു​ടെ നി​ർ​മ്മാ​ണ വി​ദ്യ​യ​ട​ക്ക​മു​ള്ള​വ മ​റ്റു​ള്ള​വ​ർ​ക്ക് ഈ ​യു​വ​സം​ഘം പ​ക​ർ​ന്ന് കൊ​ടു​ക്കു​ന്നു​ണ്ട്. മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, പ്ര​കൃ​തി​സം​ര​ക്ഷ​ണം എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്റ്റാ​ർ​ട്ട​പ്പി​ൽ അ​ഞ്ചു പേ​ർ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രും മൂ​ന്നു പേ​ർ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളു​മാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.