ഇടേണ്ടിടത്ത് ഇട്ടില്ലേൽ ചെരുപ്പ് തനിയെ പാർക്ക് ചെയ്യും; കിടിലൻ ചെരുപ്പുമായി നി​​സാ​​ൻ
Wednesday, April 4, 2018 3:52 PM IST
ഓ​​ഫീ​​സു​​ക​​ൾ​​ക്കും ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ​​ക്കും മു​​ന്നി​​ൽ അ​​ല​​ക്ഷ്യ​​മാ​​യി ഊ​​രി​​യി​​ടു​​ന്ന ചെ​​രു​​പ്പു​​ക​​ൾ പ​​ല​​പ്പോ​​ഴും പ​​ല​​രെ​​യും അ​​ലോരസ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. ചെ​​രി​​പ്പു​​ക​​ൾ വ​​യ്ക്കാ​​ൻ പ്ര​​ത്യേ​​ക സ്ഥ​​ല​​മു​​ണ്ടെ​​ങ്കി​​ൽ പോ​​ലും അ​​ത് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ പ​​ല​​ർ​​ക്കും സൗ​​ക​​ര്യ​​വു​​മി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ലൊ​​രു ആ​​ശ​​യം മു​​ന്നോ​​ട്ടു​​വ​​യ്ക്കാ​​ൻ ജാ​​പ്പ​​നീ​​സ് ക​​മ്പ​​നി​​യാ​​യ നി​​സാ​​നു തോ​​ന്നി​​യ​​ത്. സെ​​​​ൽ​​​​ഫ് പാ​​ർ​​ക്കിം​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള ചെ​​​​രു​​​​പ്പാ​​ണ് ക​​മ്പ​​നി മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന​​ത്. ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​രു​​​​പ്പ് ത​​​​നി​​യെ നി​​ശ്ചി​​ത സ്ഥ​​ല​​ത്ത് പാ​​ർ​​ക്ക് ചെ​​യ്യും. എ​​​​വി​​​​ടെ​​​​യാ​​​​ണ് ചെ​​​​രു​​​​പ്പു​​​​ക​​​​ൾ പാ​​​​ർ​​​​ക്ക് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന​​​​ത് മു​​​​ൻ​​​​കൂ​​ട്ടി സെ​​​​റ്റ് ചെ​​​​യ്യാ​​​​നു​​​മാ​​​​കും.



ചെ​​​​രു​​​​പ്പി​​​​ൽ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മോ​​​​ട്ടോ​​​​റും ച​​ക്ര​​ങ്ങ​​ളും സെ​​​​ൻ​​​​സ​​​​റു​​​​മാ​​​​ണ് ഇ​​​​തി​​​​നു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​ന്ന​​​​ത്. കാ​​മ​​റ​​യാ​​ണ് ഇ​​തി​​നാ​​യി ചെ​​രു​​പ്പി​​നെ പ്രാ​​പ്ത​​മാ​​ക്കു​​ന്ന​​ത്. ചെ​​​​രു​​​​പ്പു​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല ചെ​​​​റി​​​​യ മേ​​​​ശ​​​​ക​​​​ളി​​​​ലും ക​​​​സേ​​​​ര​​​​ക​​​​ളി​​​​ലും ഈ ​​​​സം​​​​വി​​​​ധാ​​​​നം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്ന് നി​​​​സാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. സെ​​​​ൽ​​​​ഫ് ഡ്രൈ​​​​വിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള കാ​​​​റു​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ചാ​​​​രം ന​​​​ല്​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ് സെ​​​​ൽ​​​​ഫ് പാ​​​​ർ​​​​ക്കിം​​​​ഗ് ചെ​​​​രു​​​​പ്പു​​​​ക​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നാ​​ണ് ക​​മ്പ​​നി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.