ജ​ന​റേ​റ്റ​റി​നു​ള്ളി​ൽ ത​ല​കു​ടു​ങ്ങി​യ മ​ര​പ്പ​ട്ടി​ക്ക് ര​ണ്ടാം ജ​ന്മം
Friday, March 9, 2018 2:13 PM IST
ജ​ന​റേ​റ്റ​റി​ന്‍റെ ചെ​റി​യ തു​ള​യ്ക്കു​ള്ളി​ൽ ത​ല​കു​ടു​ങ്ങി​യ മ​ര​പ്പ​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തി. അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ കാ​ന്പ​സി​ലെ സി​റ്റി കോ​ള​ജി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ വെ​ച്ചി​ട്ടു​ള്ള ഒ​രു ജ​ന​റേ​റ്റ​റി​നു​ള്ളി​ലാ​ണ് മ​ര​പ്പ​ട്ടി​യു​ടെ ത​ല​കു​ടു​ങ്ങി​യ​ത്. അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ സാ​ൻ ഫ്രാ​ൻ​സി​സ്കോ ആ​നി​മ​ൽ കെ​യ​ർ ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് മ​ര​പ്പ​ട്ടി​യെ ര​ക്ഷി​ച്ചു.

സ്റ്റീ​ൽ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന ജ​ന​റേ​റ്റ​റി​ന്‍റെ ആ​വ​ര​ണ​ത്തി​ലാ​ണ് മ​ര​പ്പ​ട്ടി​യു​ടെ ത​ല കു​ടു​ങ്ങി​യ​ത്. പു​റ​ത്തെ​ടു​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​ര​പ്പ​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് മ​ര​പ്പ​ട്ടി​യെ തു​റ​ന്നു വി​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.